'ആയുര്‍വേദ ഔഷധനിര്‍മാണരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'

കോഴിക്കോട്: ആയുര്‍വേദ ഔഷധനിര്‍മാണരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവണമെന്ന് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ കോഴിക്കോട്, വയനാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒരു ചികിത്സ രീതിയെയും കണ്ണടച്ച് എതിര്‍ക്കാനും തള്ളിപ്പറയാനും തയാറാവരുതെന്ന് മേയര്‍ പറഞ്ഞു. ആയുര്‍വേദ മേഖലയില്‍ മരുന്നുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കുറ്റമറ്റ അവസ്ഥ ഉണ്ടാവണം -മേയര്‍ കൂട്ടിച്ചേർത്തു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ട്രഷറര്‍ നീലകണ്ഠന്‍ മൂസത് മുഖ്യാതിഥിയായിരുന്നു. സി.സി.ഐ.എ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മനോജ് കാളൂര്‍, ഡോ. രജിത്ത് ആനന്ദ് എന്നിവര്‍ക്ക് മേയര്‍ ഉപഹാരം നല്‍കി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, ഡോ. കെ. വിപിന്‍ദാസ്, ഡോ. സഹീര്‍അലി, ആസിഫ് അലി ഗുരുക്കള്‍, എന്‍.പി. ജലീല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. മൂസഹാജി സ്വാഗതവും സുമോദ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന സംഘടന സെഷന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വി. സത്യാനന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദക്കുട്ടന്‍ ബി. ഉണ്ണിത്താന്‍ എന്നിവർ ക്ലാസെടുത്തു. ഡോ. ഡി. രാമനാഥന്‍, വി.കെ. ജാബിർ, അസ്ലം ഷാഹിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.