പച്ചക്കറി മാർക്കറ്റിന്​ അവധി

കോഴിക്കോട്: മേയ് ദിനത്തിൽ പാളയം പച്ചക്കറി മാർക്കറ്റിന് പൊതു അവധിയായിരിക്കും. ജില്ലതല ചക്ക മഹോത്സവം മുക്കത്ത് കോഴിക്കോട്: സംസ്ഥാന ഫലമായ ചക്കയുടെ പ്രചാരണ പരിപാടികൾക്കായി കാരശ്ശേരി ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ജില്ലതല ചക്ക മഹോത്സവം 2018 നടത്തുന്നു. കൃഷിവകുപ്പി​െൻറ സഹകരണത്തോടെ മേയ് മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ മുക്കത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. ചക്കയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫോേട്ടാഗ്രഫി മത്സരവും നടത്തുന്നുണ്ട്. 12x15 ഇഞ്ചിലുള്ള ഫോേട്ടാകളാണ് അയക്കേണ്ടത്. ഗ്രാഫിക്സി​െൻറ അകമ്പടിയില്ലാത്ത തനതായ മൂന്ന് ഫോേട്ടാകൾവരെ മത്സരത്തിനയക്കാം. പ്രഫഷനൽ ഫോേട്ടാഗ്രാഫർമാർക്കും അമേച്വർ ഫോേട്ടാഗ്രാഫർമാർക്കും പെങ്കടുക്കാം. ചക്ക ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ, പാചകങ്ങൾ എന്നിവ മത്സരത്തിനായി ക്ഷണിക്കുന്നു. വിജയികൾക്ക് ആകർഷകമായ കാഷ് അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 0495-2293761, 2293762, 94470754 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.