കൈയേറിയ പനങ്ങാട്​ ശ്​മശാനഭൂമി തിരിച്ചുപിടിക്കണ​െമന്ന്​ പട്ടികജാതി കമീഷ​​ൻ

േകാഴിക്കോട്: താമരശ്ശേരി താലൂക്കിലെ പനങ്ങാട് വില്ലേജിൽ പട്ടികജാതി വിഭാഗങ്ങൾ വർഷങ്ങളായി ശ്മശാനമായി ഉപയോഗിക്കുന്ന നാലര ഏക്കർ ഭൂമി സ്വകാര്യ വ്യക്തി വളച്ചുെകട്ടിയ സംഭവത്തിൽ അന്വേഷിക്കാൻ ജില്ല കലക്ടർക്ക് പട്ടികജാതി-പട്ടികഗോത്ര വർഗ കമീഷ​െൻറ നിർദേശം. താമരശ്ശേരി തഹസിൽദാറും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ഭൂമി കൈയേറിയവർക്ക് അനുകൂലമായാണ് നിലപാടെടുത്തതെന്ന് ചെയർമാൻ ബി.എസ് മാവോജിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലതല പരാതിപരിഹാര അദാലത്തിൽ ബോധ്യമായി. റവന്യു വകുപ്പ് അധികൃതരുെട നടപടിയിൽ കമീഷൻ എതിർപ്പ് രേഖപ്പെടുത്തി. ഇൗ റിപ്പോർട്ട് വിശ്വസിക്കുന്നിെല്ലന്ന് കമീഷൻ വ്യക്തമാക്കി. നാലരയേക്കർ സ്ഥലം കൈയേറിയവർ പത്ത് സ​െൻറ് സ്ഥലം മാത്രമാണ് ശ്മശാനത്തിനായി വിട്ടുെകാടുത്തത്. പട്ടാപ്പകൽ പരസ്യമായി കച്ചവടം നടത്തിയത് പരിഷ്കൃത സമൂഹത്തിന് യോജിക്കുന്നതല്ലെന്ന് കമീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ജില്ല കലക്ടർ ഇടപെട്ട് പൊലീസ് സഹായത്തോടെ ശ്മശാന ഭൂമി പട്ടികജാതിക്കാർക്ക് തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും നിർേദശിച്ചു. പ്രദേശവാസിയായ ഗോപാലനും നാട്ടുകാരുടെ കൂട്ടായ്മയുമാണ് പരാതിയുമായി എത്തിയത്. ബി.എസ് മാവോജി ചെയർമാനായി സ്ഥാനമേറ്റ ശേഷമുള്ള ജില്ലയിലെ ആദ്യ അദാലത്തിൽ 65 കേസുകൾ പരിഗണിച്ചു. 40 എണ്ണം തീർപ്പുകൽപിച്ചു. 28 പേർ പുതുതായി പരാതിയുമായെത്തി. കേസുകളിൽ കൂടുതലും െപാലീസിനെതിരെയുള്ളതായിരുന്നു. പട്ടികജാതി- വർഗ വിഭാഗത്തിന് അനുകൂലമായി പൊലീസ് ഒന്നും ചെയ്യുന്നില്ല. അനീതികൾക്കെതിരെ ശ്രദ്ധയോടെ പ്രവർത്തിക്കുെമന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി കമീഷൻ ചെയർമാൻ ബി.എസ് മാവോജി അറിയിച്ചു. നിലമ്പൂർ പാലക്കയം കോളനിയിലെ ആദിവാസികൾക്ക് പുറംലോകത്തെത്താനുള്ള ആശ്രയമായ ചൂരപ്പുഴയിലെ പാലം പുതുക്കി നിർമിക്കാനുള്ള നടപടി സ്വീകരിക്കണെമന്ന് പട്ടികജാതി-പട്ടികേഗാത്ര കമീഷൻ പട്ടികജാതി വികസന വകുപ്പിനോട് ആവശ്യെപ്പട്ടു. പാലം പുതുക്കിയ പണിയണമെന്ന് കൈതെപ്പായിൽ ലിസ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു നൽകിയ അേപക്ഷയിലാണ് കമീഷ​െൻറ ഇടപെടൽ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, ജില്ല കലക്ടർ യു.വി ജോസ്, ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ്കുമാർ, കമീഷൻ അംഗങ്ങളായ എസ്. അജയകുമാർ, പി.ജെ. സിജ എന്നിവരാണ് പരാതികൾ പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.