ബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് േപാകുന്നതിനിടെ കാണാതായ മത്സ്യബന്ധനബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. കൊച്ചിക്ക് സമീപം 30 നോട്ടിക്കൽ മൈൽ അകലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് 'കൃഷ്ണപ്രിയ' എന്ന ബോട്ടും അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയത്. കോസ്റ്റ്ഗാർഡിെൻറ കപ്പൽ ബോട്ടിനെയും തൊഴിലാളികളെയും കൊച്ചി ഹാർബറിലേക്ക് എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ബോട്ടിനെ കെട്ടിവലിച്ച് അർധരാത്രിയോടെ കൊച്ചി ഹാർബറിൽ എത്തിക്കുമെന്ന് ബേപ്പൂർ കോസ്റ്റ്ഗാർഡ് കമാൻഡർ ഫ്രാൻസിസ് അറിയിച്ചു. ആന്ത്രോത്ത് ദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന കപ്പൽ ജീവനക്കാരാണ് ഉൾക്കടലിൽ ബോട്ട് ഒഴുകി നടക്കുന്നത് കോസ്റ്റ്ഗാർഡിനെ ആദ്യം അറിയിച്ചത്. എൻജിൻ തകരാറിലായതോടെ ബോട്ടിെൻറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ സ്രാങ്ക് പി.പി തത്തിച്ചമട മുഹമ്മദ് മുസമ്മിൽ (35), എ.കെ. സൈദ് കോയയുടെ മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ (28), കണ്ണാത്തിമട വീട്ടിൽ മുഹമ്മദ് ബഷീർ (29), ചെട്ട പൊക്കട മുഹമ്മദ് അബ്ദുൽ റഹൂഫ് (20), കടമത്ത് ദ്വീപ് സ്വദേശിയായ റിയാസ് മൻസിലിൽ കെ.പി. റിയാസ് ഖാൻ (30) എന്നിവരെയാണ് കണ്ടെത്തിയത്. 24ന് ഉച്ചയോടെ മത്സ്യബന്ധനം കഴിഞ്ഞ് ബോട്ട് തിരിച്ച് ബേപ്പൂർ ഹാർബറിൽ എത്തേണ്ടതായിരുന്നു. നിശ്ചിതസമയം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനാൽ ബോട്ടുടമ പനക്കൽ സുഭാഷ് തൊഴിലാളികളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബോട്ട് കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമ കോസ്റ്റ്ഗാർഡിലും ഫിഷറീസ് ഡയറക്ടർക്കും പരാതി നൽകുകയായിരുന്നു. ലക്ഷദ്വീപ് സമുദ്രാതിർത്തിയിലെ ചെത്ത്ളത്ത് ദ്വീപിൽ വെച്ചാണ് ബോട്ട് കാണാതായതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലുമായും ബന്ധപ്പെട്ട് തിരച്ചിൽ ശക്തമാക്കാനുള്ള നടപടികൾക്ക് നിർേദശം നൽകിയിരുന്നു. ബുധനാഴ്ച തന്നെ ലക്ഷദ്വീപ് ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ചെത്ത്ളത്ത് ദ്വീപ് സമുദ്രങ്ങളിലും ഉൾക്കടലിലും പരിസരത്തും ഹെലികോപ്ടറിെൻറയും കോസ്റ്റ്ഗാർഡിെൻറയും സഹായത്താൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.