നേത്രദാനത്തിന് സന്നദ്ധരായി ഒരുകൂട്ടം തൊഴിലാളികള്‍

കോഴിക്കോട്: അന്ധരായ നിർഭാഗ്യവാന്മാർക്ക് വെളിച്ചം നൽകാൻ സന്നദ്ധരായി ഒരുപറ്റം തൊഴിലാളികൾ. ഫറോക്ക് കോമണ്‍വെല്‍ത്ത് ടൈല്‍ ഫാക്ടറിയിലെ തൊഴിലാളികളാണ് മരണാനന്തരം നേത്രദാനം നടത്താന്‍ സമ്മതപത്രം നല്‍കിയത്. കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലാണ് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നേത്രദാനത്തിന് തയാറായി മുന്നോട്ടുവന്നത്. വി.കെ.സി. മമ്മദ്‌കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സൻ പി. റുബീന, കോംട്രസ്റ്റ് കണ്ണാശുപത്രി ചെയര്‍മാന്‍ കെ.കെ.എസ് നമ്പ്യാര്‍ക്ക് നേത്രദാന സമ്മതപത്രം കൈമാറി. കോമണ്‍വെല്‍ത്ത് കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എന്‍.എ. നിഷാദ്, ടി. സുബ്രഹ്മണ്യന്‍, വി. മോഹന്‍ദാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി. പ്രവീണ്‍കുമാര്‍ സ്വാഗതവും സുനില്‍ റോബര്‍ട്ട് നന്ദിയും പറഞ്ഞു. Caption കോമൺവെല്‍ത്ത് ടൈല്‍ ഫാക്ടറി തൊഴിലാളികളുടെ നേത്രദാന സമ്മതപത്രം ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സൻ പി. റുബീ കോംട്രസ്റ്റ് കണ്ണാശുപത്രി ചെയര്‍മാന്‍ കെ.കെ.എസ്. നമ്പ്യാര്‍ക്ക് കൈമാറുന്നു Photo F:thu\ Eye donation
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.