വന്ധ്യംകരണ കേന്ദ്രത്തിലെ തെരുവുനായ്​ക്കൾ കൂട്ടത്തോടെ ചത്തത്​ അന്വേഷിക്കും

ബാലുശ്ശേരി: വേട്ടാളിബസാറിലെ തെരുവുനായ് വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കൾ കൂട്ടത്തോടെ ചത്തതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി. ജില്ലപഞ്ചായത്ത് മൃഗസംരക്ഷണവകുപ്പി​െൻറ സഹകരണത്തോടെയാണ് തെരുവുനായ് വന്ധ്യംകരണ കേന്ദ്രം വേട്ടാളി ബസാറിൽ ആരംഭിച്ചത്. കരുണപദ്ധതിയുടെ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം എന്തെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇടപെടാത്തതിനാൽ നായ്ക്കളുടെ ശരീരഭാഗങ്ങൾ സർക്കാറി​െൻറ കെമിക്കൽ പരിശോധനലാബിലേക്ക് അയക്കാൻ കഴിയില്ലെന്നാണ് വെറ്ററിനറി കോളജ് അധികൃതർ പറയുന്നത്. ജഡങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ ഒരു നായുടെ ജഡം മാത്രമാണ് പോസ്റ്റ്മോർട്ടത്തിനായി എടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.