പുതുപ്പാടിയിലെ മാവോവാദി സാന്നിധ്യം​: അന്വേഷണത്തിന് എന്‍.ഐ.എയും

താമരശ്ശേരി: പുതുപ്പാടി മേഖലയിൽ മാവോവാദി സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്‍.ഐ.എ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള വള്ള്യാട് മൂപ്പന്‍കുഴി, കണ്ണപ്പന്‍കുണ്ട് മേലേപരപ്പന്‍പാറ, കൈതപ്പൊയില്‍ എന്നിവിടങ്ങളിലെ ചില വീടുകളില്‍ എത്തിയ മാവോവാദികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കിയത്. മാവോവാദികളായ സോമന്‍, കർണാടക സ്വദേശി സുന്ദരി, തമിഴ്നാട് സ്വദേശികളായ ഉണ്ണിമായ, ശ്രീമതി എന്നിവരാണ് ഇവിടങ്ങളിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മാവോവാദി സംഘമെത്തിയ വീടുകളില്‍ ചെന്ന് ചിത്രം കണിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. വയനാടിനോട് ചേര്‍ന്ന വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടി​െൻറ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരുകയാണെന്ന് താമരശ്ശേരി ഡിവൈ.എസ.്പി പി.സി. സജീവന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.