മോ​േട്ടാർ വാഹന വകുപ്പ്​ 'നോ ഹോൺ' ദിനം ആചരിച്ചു

ചേവായൂർ: 29ാമത് ദേശീയ റോഡ് സുരക്ഷാവാരാചരണത്തി​െൻറ ഭാഗമായി മോേട്ടാർ വാഹന വകുപ്പ് 'നോ ഹോൺ' ദിനം ആചരിച്ചു. ശബ്ദമലിനീകരണം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള ബോധവത്കരണ പരിപാടികളാണ് ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ശബ്ദമലിനീകരണം മനുഷ്യ​െൻറ ആരോഗ്യത്തെയും സ്വഭാവത്തേയും സാരമായി ബാധിക്കുകയും കേൾവിക്കുറവ്, ഹൈപർടെൻഷൻ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്നു അധ്യക്ഷത വഹിച്ച കോഴിക്കോട് ആർ.ടി.ഒ സി.ജെ. പോൾസൺ പറഞ്ഞു. നിരോധിത ഹോണുകളും ഉയർന്ന ശബ്ദം ഉണ്ടാക്കുന്ന നിയമപരമല്ലാത്ത സൈലൻസറുകളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എൻ.ടി അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡൻറ് ഡോ. രാജേന്ദ്രൻ, ജെ.സി.െഎ കോഴിക്കോട് ഘടകം പ്രതിനിധി ദിലീപ്കുമാർ, എം.വി.െഎ സുനീഷ് എന്നിവർ സംസാരിച്ചു. െഎ.സി.െഎ, െഎ.എം.എ എന്നിവർ ഡിസൈൻ ചെയ്ത 'നോ ഹോൺ ഡേ' സ്റ്റിക്കർ ചടങ്ങിൽ ആർ.ടി.ഒ പ്രകാശനം ചെയ്തു. എം.വി.െഎ സനൽകുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.