പുതുമോടിയിൽ ചേമഞ്ചേരി പഞ്ചായത്ത്​ ഒാഫിസ്​

ചേമഞ്ചേരി: 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ഒാഫിസ് കെട്ടിടത്തിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മികച്ച സൗകര്യം. ഒട്ടും സൗകര്യമില്ലാത്ത ചോർച്ചയുണ്ടായിരുന്ന കെട്ടിടത്തിലായിരുന്നു നേരത്തേ ഒാഫിസ്. നവീകരണത്തി​െൻറ ഭാഗമായി ഒാഫിസ് കോമ്പൗണ്ടിൽ വലിയ മാറ്റങ്ങൾതന്നെ വരുത്തി. നേരത്തേ പഞ്ചായത്ത് ഒാഫിസ് പ്രവർത്തിച്ചിരുന്ന ഭാഗം കൃഷിഭവനാക്കി. കൃഷിഭവനായി പ്രവർത്തിച്ചിരുന്ന കെട്ടിടഭാഗം അംഗൻവാടിയാക്കി. ഇതിന് പടിഞ്ഞാറുഭാഗത്ത് പഞ്ചായത്ത് ഒാഫിസിനുവേണ്ടി പുതിയ കെട്ടിടം പണിതു. അംഗൻവാടി പ്രവർത്തിച്ചിരുന്ന ഭാഗം വൈകാതെ ഒാപൺ സ്റ്റേജാക്കും. നവീകരണത്തോടെ പഞ്ചായത്ത് ഒാഫിസിന് റെക്കോഡ് റൂമുണ്ടായി. മുമ്പ് ഭരണസമിതി ചേർന്നിരുന്ന പഴയ കെട്ടിടത്തി​െൻറ മുകൾഭാഗമാണ് റെക്കോഡ് റൂമാക്കിയത്. പുതിയ കെട്ടിടത്തി​െൻറ മുകൾഭാഗം കോൺഫറൻസ് ഹാളാക്കി. ഇവിടെയാണ് ഭരണസമിതി ചേരുന്നത്. മികച്ചരീതിയിലാണ് പ്രസിഡൻറി​െൻറയും സെക്രട്ടറിയുടെയും വികസന സ്ഥിരം സമിതി ചെയർമാന്മാരുടെയും മുറികളും ജീവനക്കാർക്കു വേണ്ട മേശ, ഇരിപ്പിടങ്ങൾ, അലമാരകൾ എന്നിവയും 'റബ്കോ' ഒരുക്കിയത്. ഫ്രണ്ട് ഒാഫിസിൽ 15 പേർക്ക് ഇരിക്കാവുന്ന തരത്തിൽ ചെയറുകൾ സ്ഥാപിച്ചു. ടെലിവിഷൻ സൗകര്യം, പത്ര-മാസികകൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കി. ഫീഡിങ് റൂമും സജ്ജമാക്കി. ഇവിടെ സ്ഥാപിച്ച രണ്ടാമത്തെ ഡിജിറ്റൽ സ്ക്രീനിൽ പഞ്ചായത്ത് ഒാഫിസിൽ ലഭ്യമാകുന്ന സേവനങ്ങളുടെ വിശദാംശങ്ങളും ജീവനക്കാരുടെ ഹാജർനിലയും മറ്റും പ്രദർശിപ്പിക്കുന്നു. ഒാഫിസിലും പരിസരത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പ്രസിഡൻറിനും സെക്രട്ടറിക്കും അവരവരുടെ മുറികളിലിരുന്ന് ഒാഫിസിലെ മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കാനാവും. ഒാഫിസിനു പുറത്തായിരിക്കുേമ്പാഴും രണ്ടു പേർക്കും തങ്ങളുടെ മൊബൈൽ ഫോണിൽ ഒാഫിസ് കാര്യങ്ങൾ നിരീക്ഷിക്കാനാവും. പൊതുജനങ്ങൾക്കും ജീവനക്കാർക്കും എപ്പോഴും പാട്ടുകൾ കേൾക്കാനും സംവിധാനമുണ്ടാക്കി. ഒാഫിസി​െൻറ ഭൗതിക മികവും ലഭ്യമാക്കുന്ന സേവനങ്ങളുെട ഗുണമേന്മയും പരിഗണിച്ച് മാർച്ച് 31ന് െഎ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചിരുന്നു. ജില്ലയിൽ വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾക്കു മാത്രമാണ് ഇൗ അംഗീകാരമുള്ളത്. ഒാഫിസ് നവീകരണത്തോടനുബന്ധിച്ച് ഏഴു ലക്ഷം ചെലവിൽ ഒാഫിസിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഫ്രീഡം ഫൈറ്റേഴ്സ് ഹാളി​െൻറ നവീകരണവും നടത്തുന്നുണ്ട്. ജനങ്ങളുടെ പരാതികൾക്ക് അഞ്ചു ദിവസത്തിനകം നടപടി സ്വീകരിക്കുകയും നൂറു ശതമാനം ഗുണഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുകയുമാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രസിഡൻറ് അേശാകൻ കോട്ടും െസക്രട്ടറി പി. ജയരാജനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.