മതിൽ പൊളിച്ചതായി പരാതി

പേരാമ്പ്ര: കൈതക്കലിൽ മതിൽ പൊളിക്കുകയും തടയാൻ ചെന്ന വീട്ടുകാരെ മർദിക്കുകയും ചെയ്തതായി പരാതി. കണിയാംകണ്ടി വിനീതയാണ് ഇതുസംബന്ധിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാത്രി 9.30ഒാടെ 20 അംഗ സംഘമെത്തി നിർമാണത്തിലിരിക്കുന്ന മതിൽ പൊളിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇതു തടയാൻ ശ്രമിച്ച വിനീതയെയും അച്ഛനമ്മമാരേയും അസഭ്യം പറഞ്ഞ് മർദിച്ചതായും പറയുന്നു. ഇതിലെ ഇടവഴി വീതികൂട്ടി നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.