പുതിയപാലത്ത്​ വലിയ പാലം: 60 കോടി ലഭ്യമാക്കാൻ നടപടിയായി

കോഴിക്കോട്: പുതിയപാലത്ത് വലിയ പാലം നിർമിക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്ന് പണം ലഭ്യമാക്കാൻ നടപടികൾ പൂർത്തിയായി. കിഫ്ബിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കാനുള്ള നടപടികളാണ് പൂർത്തിയായത്. ഇതി​െൻറ അടിസ്ഥാനത്തിൽ മേയ് 26ന് ചേരുന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ച പൂർത്തിയായി. ധനകാര്യ മന്ത്രി ഡോ. തോമസ് െഎസക്കുമായും ചർച്ച നടന്നു. മൊത്തം 60 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്. കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പുതിയപാലത്ത് പാലം മാറ്റിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടഭീഷണിയിലുള്ള പുതിയപാലത്തെ പാലം പൊളിച്ചുമാറ്റി വലിയപാലം നിര്‍മിക്കുന്നതിന് മുന്നോടിയായി കിഫ്ബി വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പാലത്തിന് 12 മീറ്ററാണ് വീതി. കനോലികനാലിനു മുകളില്‍ മാത്രം ആറു മീറ്റര്‍ ഉയരമുണ്ടാവും. പാലത്തിലൂടെ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകും വിധത്തിലാണ് രൂപകൽപന. പാലം യാഥാർഥ്യമാവുന്നതോടെ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാനാവും. നേരത്തേ പൊതുമരാമത്ത് വകുപ്പ് പാലം പണിയുന്നതുമായി ബന്ധപ്പെട്ടുള്ള വിശദ റിപ്പോര്‍ട്ട് കിഫ്ബി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. തുക അനുവദിക്കുന്ന പക്ഷം സ്ഥലമേറ്റെടുക്കൽ നടപടികളാണ് ആദ്യം തുടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.