തിക്കോടി പഞ്ചായത്ത്​ സാന്ത്വനമുറ്റം നാളെ പള്ളിക്കരയിൽ

നന്തിബസാർ: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന തിക്കോടി ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളുടെ സംഗമമായ സാന്ത്വനമുറ്റം-2018 പള്ളിക്കരയിൽ പഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറായിരുന്ന വി.പി. മുഹമ്മദി​െൻറ നാമേധയത്തിൽ സജ്ജമാക്കുന്ന നഗറിൽ വ്യാഴാഴ്ച നടക്കും. പരിപാടിയിൽ നൂറോളം കിടപ്പുരോഗികളും അവരുടെ കുടുംബങ്ങളും പാലിയേറ്റിവ്‌ രംഗത്തെ സന്നദ്ധ പ്രവർത്തകരും സംബന്ധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫയുടെ അധ്യക്ഷതയിൽ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.