അര്‍ജുന്‍ ബാപ്പു കപ്പ് ഫൈവ്‌സ് ഫുട്​ബാൾ: ഇന്‍സാഫ് ജേതാക്കള്‍

കോഴിക്കോട്: ചാലപ്പുറം യങ്‌സ്റ്റേഴ്‌സ് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തിയ അര്‍ജുന്‍ ബാപ്പു കപ്പ് ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമ​െൻറില്‍ കോഴിക്കോട് ഇന്‍സാഫ് ടൂര്‍സ് ആൻഡ് ട്രാവല്‍സ് ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനലിൽ 3-0ത്തിന് ഗള്ളി എസ്.എം സ്ട്രീറ്റിനെയാണ് ഇൻസാഫ് കീഴടക്കിയത്. ടൂര്‍ണമ​െൻറിലെ മികച്ച താരമായി ഇന്‍സാഫ് ടൂര്‍സ് ആൻഡ് ട്രാവല്‍സി​െൻറ നൈജീരിയന്‍താരം ബക്കിയെയും മികച്ച ഡിഫൻഡറായി വണ്‍ സിക്‌സ് കാലിക്കറ്റി​െൻറ ജോണ്ടിയെയും ഗോൾ കീപ്പറായി ഇന്‍സാഫി​െൻറ ബിച്ചോനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍താരം എന്‍.പി. പ്രദീപ് ട്രോഫി സമ്മാനിച്ചു. മത്സര ഉദ്ഘാടനം എന്‍.പി. പ്രദീപ് നിര്‍വഹിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത്, ഗോകുലം കേരള എഫ്.സി താരം സുശാന്ത് മാത്യു, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, നടൻ ഷിയാസ് കരിം, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ്, ഉമ്മർ ഹാജി പുതിയപാലം എന്നിവര്‍ സംസാരിച്ചു. ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നായി 16 ടീമുകളാണ് മാറ്റുരച്ചത്. ശനിയാഴ്ച രാത്രി തുടങ്ങിയ മത്സരങ്ങൾ ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.