െഎ.എച്ച്​.ഡി.പി കോളനി ഭവന സുരക്ഷപദ്ധതിക്ക്​ മന്ത്രി തറക്കല്ലിട്ടു​

മൂഴിക്കൽ: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെറുവറ്റ െഎ.എച്ച്.ഡി.പി കോളനി ഭവന സുരക്ഷപദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തു. 55 കുടുംബങ്ങൾ താമസിക്കുന്ന എസ്.സി കോളനിയുടെ മണ്ണ് സംരക്ഷണഭിത്തി നിർമാണ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. മന്ത്രിയും മണ്ഡലം എം.എൽ.എയുമായ എ.കെ. ശശീന്ദ്ര​െൻറ ആസ്തി വികസനഫണ്ടിൽനിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി. സംസ്ഥാനത്ത് 280 കോളനികളുടെ അടിസ്ഥാന വികസനത്തിന് ഇത്തരത്തിൽ ഇൗ വർഷം ഫണ്ട് വിനിേയാഗിക്കുകയാണെന്നും സർക്കാറി​െൻറ കാലാവധി കഴിയുന്നതിന് മുമ്പ് എസ്.സി കോളനികൾ പഴയതുപോലെ ആയിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. എസ്.സി കോളനികൾക്കുള്ള ഫണ്ട് എത്തേണ്ടിടത്ത് എത്തുന്നില്ലെന്ന വിമർശനം മുമ്പ് ഉണ്ടായിരുന്നതായും അത് ഇപ്പോഴിെല്ലന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. കരാറുകാരനുമായി നിർമാണത്തിനുള്ള എഗ്രിമ​െൻറ് തിങ്കളാഴ്ച ഒപ്പുവെച്ച് 90 ദിവസത്തിനകം നിർമാണം പൂർത്തിയാക്കും. നിർമിതി കേന്ദ്രക്കാണ് നിർമാണ ചുമതല. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. നിർമിതികേന്ദ്ര മാനേജർ കെ. മനോജ്, ജില്ല പട്ടികജാതി വികസന ഒാഫിസർ ൈമക്കിൾ, ബ്ലോക്ക് അംഗം രതി തടത്തിൽ, പി. അനിൽകുമാർ, കെ.കെ. വേലായുധൻ, അക്കിനാരി മുഹമ്മദ്, എം. പ്രകാശൻ, പി.ടി. സുരേഷ്, ഭരതൻ മാണിയേരി, എം.ആർ. സുർജിത്ത് എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷാജികുമാർ സ്വാഗതവും കെ.പി. ശിവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.