അകലാപ്പുഴയിൽ ബണ്ടില്ല; മുക്കംകടവ് കടക്കാൻ കാത്തിരിപ്പ് നീളുന്നു

കക്കോടി: കക്കോടി, തലക്കുളത്തൂർ, ചേളന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അകലാപ്പുഴയിലെ മുക്കംകടവ് ബണ്ടിന് കാത്തിരിപ്പ് നീളുന്നു. വീതി കുറഞ്ഞ ബദിരൂർ മുക്കം കടവിൽ പുഴക്ക് കുറുക്കെ പാലമോ ചെക്ക്ഡാമോ ഉപ്പുവെള്ള പ്രതിരോധ ബണ്ടോ നിർമിക്കണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുകയാണ്. എന്നാൽ, അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നാണ് പരാതി. നേരത്തേ ജില്ല വികസന സമിതിയും മറ്റും ഇവിടം ബണ്ട് നിർമിച്ച് കോരപ്പുഴയിൽ നിന്ന് അകലാപ്പുഴയിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞ് പുഴ ശുദ്ധജല തടാകമാക്കാൻ നടപടിയുമായി വന്നെങ്കിലും പദ്ധതി തേഞ്ഞുമാഞ്ഞു പോയി. സാധ്യത പഠനത്തിനായി മൂന്നു ലക്ഷത്തോളം നീക്കിവെച്ചതായും പറയുന്നു. ഇതും ഒന്നും നടക്കാതെ പഴാക്കി. കക്കോടി. ബദിരൂരിൽ നിന്ന് തലക്കുളത്തൂരിലെ പുറക്കാട്ടിരി, പറമ്പത്ത് ഭാഗവുമായി ബന്ധിക്കാൻ കഴിയുന്ന വികസന പദ്ധതിയാണ് മുക്കംകടവ് പാലമെന്ന ചെക്ക്ഡാം. മണ്ഡലം എം.എൽ.എ എ.കെ. ശശീന്ദ്ര​െൻറ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വികസനപദ്ധതികൂടിയായിരുന്നു ഇത്. മന്ത്രിയായിട്ടും പദ്ധതിക്കായി അദ്ദേഹം ഒന്നും ചെയ്യുന്നിെല്ലന്ന ആക്ഷേപവും ശക്തമാകുകയാണ്. മുക്കംകടവിൽ വാഹന സൗകര്യമുള്ള, െചലവ് കുറഞ്ഞ രീതിയിലുള്ള പാലമെങ്കിലും മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം. 100 മീറ്ററിൽ താഴെ നീളം വരുന്ന പുഴക്ക് പുതിയ രീതിയിലുള്ള ചെലവ് കുറഞ്ഞ പാലമോ ചെക്ക്ഡാമോ നിർമിക്കാൻ പ്രയാസമിെല്ലന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ, ഇതിനായുള്ള ഫണ്ട് എം.എൽ.എ വഴി സാധ്യമാക്കുമെന്ന പ്രതീക്ഷയിലുമാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.