ശക്തമായ തിരമാല: ബേപ്പൂർ^ഗോതീശ്വരം തീരദേശ വീടുകളിൽ വെള്ളം കയറി

ശക്തമായ തിരമാല: ബേപ്പൂർ-ഗോതീശ്വരം തീരദേശ വീടുകളിൽ വെള്ളം കയറി ബേപ്പൂർ: തമ്പിറോഡിനു പടിഞ്ഞാറു ഭാഗം ഗോതീശ്വരം റോഡിലും പരിസരത്തെ വീടുകളിലും ശക്തമായ തിരമാലയിൽ വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് ശക്തമായ തിരമാല ഗോതീശ്വരം റോഡിനെ വെള്ളത്തിൽ മുക്കിയത്. ഒരു കിലോമീറ്ററോളം നീളത്തിൽ കടൽ ഭിത്തി നിർമിക്കാത്ത ഭാഗത്താണ് വെള്ളം കയറിയത്. കഴിഞ്ഞ ഓഖി കടൽക്ഷോഭത്തിലും ഈ ഭാഗങ്ങളിൽ വെള്ളം കയറി നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് പ്രദേശവാസികൾ കടൽഭിത്തി അടിയന്തരമായി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലറെയും മറ്റും സമീപിച്ചതാണ്. കക്കാടത്ത് സുധ, മണക്കോട്ട് അജേഷ്, കുണ്ടാട്ടിൽ ജ്യോതി, ഉണ്ണി, കൈതക്കൽ സുനി, കൈതക്കൽ അനി, കൊമ്മടത്ത് വിജയൻ, പിണ്ണാണത്ത് സതീശൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. ഗുരു മുത്തപ്പൻ ഭദ്രകാളി നാഗ ഭഗവതിക്കാവിലേക്കും വെള്ളം കയറിയിട്ടുണ്ട്. ബേപ്പൂർ ഇരട്ടച്ചിറ പടിഞ്ഞാറുഭാഗത്ത് ചെമ്പ്ര പ്രമോദ്, ചെമ്പ്ര രാധ എന്നിവരുടെ വീടുകളിലേക്കും വെള്ളം കയറി. കൗൺസിലർ തോട്ടപ്പയിൽ അനിൽകുമാർ വെള്ളം കയറിയ വീടുകളും തീരദേശ മേഖലയും സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.