തൊണ്ടയാട്​ ഇറക്കം സ്​ഥിരം അപകടമേഖല; ബസി​െൻറ ടയറുകൾ 'മൊട്ട'

കോഴിക്കോട്: ഞായറാഴ്ച സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റ തൊണ്ടയാട് ജങ്ഷന് സമീപമുള്ള ഇറക്കം സ്ഥിരം അപകടമേഖല. നിരവധി അപകടങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ ഇവിടെ നടന്നത്. അപകടത്തിൽ പെട്ട സിറ്റി ബസി​െൻറ എല്ലാ ടയറുകളും തേഞ്ഞുതീർന്ന അവസ്ഥയിലാണ്. ഗ്രിപ്പില്ലാത്ത ഇത്തരം ടയറുകളാണ് അപകടത്തിനു കാരണമാകുന്നത്. കൂട്ടത്തിൽ അമിതവേഗവും നനഞ്ഞ റോഡും ഇറക്കവും കൂടിയാകുേമ്പാൾ അപകട സാധ്യത പതിന്മടങ്ങ് വർധിക്കുകയാണ്. ഇതൊന്നും ശ്രദ്ധിക്കാനോ നടപടിയെടുക്കാനോ പൊലീസോ മോേട്ടാർ വാഹന വകുപ്പോ ശ്രമിക്കാറില്ല. ഇവിടത്തെ സ്പീഡ് ബ്രേക്കർ ബോർഡ് ഇടക്കിടെ അപകടത്തിൽ തകരുന്നതും പതിവാണ്. ബോർഡ് വെച്ചാൽതന്നെ വീതിയുള്ള റോഡായതിനാൽ ബസുകളടക്കം അതു വെട്ടിച്ച് വേഗം കുറക്കാതെത്തന്നെ പോകാറുമുണ്ട്. അതിനിടെ, ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് ൈഡ്രവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ബസി​െൻറ ഫിറ്റ്നസ് റദ്ദാക്കാൻ ആർ.ടി.ഒ യോട് ആവശ്യപ്പെടുമെന്ന് ട്രാഫിക് എ.സി.പി പി.കെ. രാജുവു അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.