സി.പി.എം^ബി.ജെ.പി സംഘർഷം

സി.പി.എം-ബി.ജെ.പി സംഘർഷം നന്മണ്ട: പോസ്റ്റർ ഒട്ടിച്ചത് കീറിയതിനെ ചൊല്ലി കുന്നതെരുവിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകൻ തെരുവിൻ കാട്ടിൽ രാമകൃഷ്ണനെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകരായ തോട്ടായി രാമചന്ദ്രൻ, ബേബി എന്നിവരെ എം.എം.സിയിലും പ്രവേശിപ്പിച്ചു. ബാലുശ്ശേരി പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ജില്ല കാമ്പയി​െൻറ ഭാഗമായി ഒട്ടിച്ച പോസ്റ്റർ പരസ്യമായി കീറിയത് ചോദ്യംചെയ്തതാണ് പ്രശ്നത്തിന് കാരണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി യു.പി. ശശി പറഞ്ഞു. വിവാഹ വീടി​െൻറ മുൻവശം പോസ്റ്റർ ഒട്ടിച്ചത് വിവാഹ വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രശ്നം ഉടലെടുക്കാൻ കാരണമായതെന്ന് ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം പ്രസിഡൻറ് ടി. ദേവദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.