കടലോരവാസികൾ ജാഗ്രത പുലർത്തണമെന്ന്​ മുന്നറിയിപ്പ്​

കോഴിക്കോട്: തീരപ്രദേശങ്ങളിൽ ഏപ്രിൽ 24 വൈകീട്ടുവരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് കോളിക്കോട് ജില്ല കലക്ടർ യു.വി. ജോസ് മുന്നറിയിപ്പ് നൽകി. കൂറ്റൻ തിരമാലകൾ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരമേഖലകളിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് നിർദേശം. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തിപ്രാപിക്കാനും അത് ആഞ്ഞടിക്കാനും സാധ്യതയുണ്ട് . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ നിശ്ചിത അകലം പാലിക്കണം. വിനോദ സഞ്ചാരികൾ കടൽ കാഴ്ച കാണാൻ പോകരുത്. ബോട്ടുകൾ തീരത്തുനിന്ന് കടലിലേക്കും കടലിൽ നിന്ന് തീരത്തിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.