കേരള പ്രീമിയർ ലീഗ്​: ഗോകുലത്തി​െൻറ ഗോൾ മഴ

കോഴിക്കോട്: ചാറ്റൽ മഴയിൽ അവസാനിച്ച കേരള പ്രീമിയർ ലീഗ് ഫുട്ബാൾ പോരാട്ടത്തിൽ ആതിഥേയരായ ഗോകുലം കേരള എഫ്.സിയുെട ഗോൾ വർഷം. എഫ്.സി കേരളയെ 4-1ന് തകർത്ത ഗോകുലം രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ മുന്നിൽ കയറി. ഇൗസ്റ്റ് ബംഗാളിൽ നിന്ന് കടംവാങ്ങിയ വി.പി. സുഹൈറി​െൻറയും യുഗാണ്ടക്കാരൻ മുഡെ മൂസയുടെയും ബൂട്ടിൽ നിന്ന് പിറന്ന ഇരട്ട ഗോളുകൾ കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയ കാണികൾക്ക് ആവേശമായി. െഎ ലീഗിലെ പോരാട്ടവീര്യം കൈവിടാതെയാണ് ഗോകുലം കേരള പ്രീമിയർലീഗിലെ രണ്ടാം മത്സരത്തിലും പന്ത് തട്ടിയത്. ശ്രദ്ധേയതാരം ഹ​െൻറി കിസികെയും ക്രിസ്ത്യൻ ഡെേങ്കാവ്സ്കും ആദ്യ അരമണിക്കൂറിനകം പലവട്ടം എഫ്.സി കേരളയുടെ ഗോൾമുഖത്തേക്ക് ഇരച്ചു കയറി. തുടക്കത്തിൽ മുഡെ മൂസയുെട പാസിൽ കിസികെ അവസരം പാഴാക്കി. മുന്നിൽ എഫ്.സി കേരള ഗോളി അഭിനവ് മാത്രമുണ്ടായിരുന്നപ്പോഴാണ് പന്ത് ബാറിൽ നിന്ന് അകന്നുപോയത്. ഗോൾരഹിതമായി കളി മുേന്നറുേമ്പാഴായിരുന്നു 39ാം മിനിറ്റിൽ സുഹൈർ ഏകനായി മുന്നേറി ക്ലോസ്റേഞ്ച് ഷോട്ടിലൂടെ ആദ്യഗോൾനേടിയത്. നാല് മിനിറ്റിനകം രണ്ടാം ഗോളും പറിന്നു. മഷൂർ ഫെരീഫി​െൻറ പാസിൽ നിന്നായിരുന്നു മുഡെ മൂസയുടെ ലക്ഷ്യം കണ്ട ഷോട്ട്. രണ്ടാം പകുതിയിൽ എം.എസ് ജിതി​െൻറ വിങ്ങുകളിൽകൂടിയുള്ള ആക്രമണം ഗോകുലം പ്രതിരോധത്തിന് തലവേദനയായി. ജിതിന് പിന്തുണയേകാൻ എഫ്.സി കേരള താരങ്ങൾക്ക് കഴിഞ്ഞതുമില്ല. ഇതിനിടെ 52ാം മിനിറ്റിൽ മുഡെ മൂസ രണ്ടാം ഗോൾനേടി. ചാറ്റൽ മഴയിൽ കളിച്ച അവസാന പത്ത് മിനിറ്റിൽ കളി ൈകയങ്കളിയിലേക്ക് നീങ്ങി. 89ാം മിനിറ്റിൽ പകരക്കാരൻ പർമിന്ദർ സിങ് എഫ്.സിക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയതിന് പിന്നാലെ ഗോകുലത്തി​െൻറ മഷൂർ ഷെരീഫ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. എതിർ ക്യാപ്റ്റൻ കെ.വി ലാലുവിനെ ചവിട്ടിയതിനായിരുന്നു റഫറി ജസ്റ്റിൻ ജോസി​െൻറ ശിക്ഷ. ഇഞ്ച്വറി സമയത്ത് സുഹൈറും ഇരട്ടഗോൾ സ്വന്തമാക്കി ഗോകുലത്തിന് 4-1​െൻറ വിജയം അരക്കിട്ടുറപ്പിച്ചു. കോഴിക്കോട് നിന്നുള്ള മറ്റൊരു ടീമായ ക്വാർട്സ് എഫ്.സിയുമായി ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ഗോകുലത്തി​െൻറ അടുത്ത മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.