മാനാഞ്ചിറ^ വെള്ളിമാട്​കുന്ന്​ റോഡ്​: കലക്​ടറേറ്റ്​ സമുച്ചയത്തിൽ ഭൂമി ഏറ്റെടുക്കൽ ജോലി തുടങ്ങി

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്: കലക്ടറേറ്റ് സമുച്ചയത്തിൽ ഭൂമി ഏറ്റെടുക്കൽ ജോലി തുടങ്ങി കോഴിക്കോട്: നവീകരണം യാഥാർഥ്യമാകാത്ത മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിനായി കലക്ടറേറ്റ് സമുച്ചയത്തിൽ ഭൂമി ഏറ്റെടുക്കുന്ന ജോലി ആരംഭിച്ചു. കലക്ടറേറ്റ് വളപ്പിലെ ഉയർന്ന ഭാഗത്താണ് മണ്ണു നീക്കി നിരപ്പാക്കിത്തുടങ്ങിയത്. മൊത്തം 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി വീതികൂട്ടുന്ന 8.65 കി.മീറ്റർ ദൈർഘ്യമുള്ള റോഡിൽ 2.75 കി.മീറ്ററോളം ഭാഗത്ത് സർക്കാർ ഭൂമിയുണ്ടെന്നാണ് കണക്ക്. കലക്ടറേറ്റ് സമുച്ചയത്തോട് ചേർന്ന ഭൂമികൂടി ഏറ്റെടുക്കുന്നതോടെ ഇതിൽ ഭൂരിഭാഗവും റോഡിന് ലഭിച്ചു കഴിയും. മൃഗാശുപത്രി, നടക്കാവ് ടി.ടി.െഎ എന്നിവയുടെ സ്ഥലം വിട്ടുകിട്ടി മതിൽ നിർമാണം അവസാന ഘട്ടത്തിലാണ്. എൻ.ജി.ഒ ക്വാർേട്ടഴ്സ്, ലോകോളജ് എന്നിവയുടെ സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. നടക്കാവ് യു.പി സ്കൂൾ, മാനാഞ്ചിറ ഡി.ഡി.ഇ ഒാഫിസ് എന്നിവയുടെ സ്ഥലമാണ് ഇനി റോഡിനോട് ചേർക്കാനുള്ളത്. റോഡിനായി ഏറ്റെടുത്ത സർക്കാർ ഒാഫിസുകൾക്കെല്ലാം പതിവു രീതി വിട്ട് പ്രത്യേക ഡിസൈൻ ചെയ്ത മതിലും ഗേറ്റുകളും സ്ഥാപിക്കാനാണ് തീരുമാനം. ഇതുപ്രകാരം മതിൽ പണിക്കുള്ള രണ്ടര േകാടി എ. പ്രദീപ് കുമാർ എം.എൽ.എ ഇടപെട്ട് നാലുകോടിയാക്കി ഉയർത്തിയിരുന്നു. നാട്ടുകാർ മുഴുവൻ സ്ഥലവും വിട്ടുകൊടുത്തിട്ടും സർക്കാർ പണം ലഭിക്കാത്തതിനാൽ റോഡ് പണി തുടങ്ങാനാവുന്നില്ല എന്നതാണ് മാനാഞ്ചിറ റോഡി​െൻറ ദുര്യോഗം. 2008ൽ നഗരപാത നവീകരണപദ്ധതിയിൽ നന്നാക്കാൻ തീരുമാനിച്ച ഏഴ് റോഡുകളിൽ ആറും പൂർത്തിയായിട്ടും നവീകരണം യാഥാർഥ്യമാകാത്ത മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിനായി വീണ്ടും പ്രക്ഷോഭത്തിനിറങ്ങാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ് നാരായണ​െൻറ നേതൃത്വത്തിൽ അനിശ്ചിത കാല കൂട്ട നിരാഹാരസമരം േമയ് 18ന് ആരംഭിക്കാനാണ് തീരുമാനം. നേരത്തേ ഏപ്രിലിൽ നടത്താൻ തീരുമാനിച്ച സമരം എം.ജി.എസി​െൻറ അനാരോഗ്യം പരിഗണിച്ചാണ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.