തൊണ്ടയാട്​ ബസ്​ മറിഞ്ഞ്​ 13 പേർക്ക്​ പരിക്ക്​

കോഴിക്കോട്: തൊണ്ടയാട് ജങ്ഷനു സമീപം മെഡിക്കൽ കോളജ് റോഡിൽ ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. മെഡിക്കൽ കോളജ് -ബേപ്പൂർ റൂട്ടിലോടുന്ന കെ.എൽ.11എസ് 992 അയിഷാസ് ബസാണ് വൈകീട്ട് അഞ്ചുമണിയോടെ അപകടത്തിൽെപട്ടത്. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന ബസാണ് റോഡരികിൽ നിർത്തിയിട്ട സാൻേട്രാ കാറി​െൻറയും ബൈക്കി​െൻറയും മുകളിലേക്കാണ് മറിഞ്ഞത്. ബസി​െൻറ ടയറുകൾക്ക് ഗ്രിപ്പില്ലാത്തതും ചാറ്റൽമഴയും അമിതവേഗവും ആണ് അപകടകാരണമെന്നാണ് നിഗമനം. ഡിവൈഡർ മറികടന്നശേഷം ഇറക്കത്തിൽ സിഗ്നൽ കടക്കാനുള്ള ശ്രമത്തിൽ ബസ് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ ഡീസലും ഒായിലും പരന്നൊഴുകി. ബീച്ചിൽ നിന്നെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സ് ആണ് റോഡ് വൃത്തിയാക്കിയത്. സംഭവത്തെ തുടർന്ന് അൽപനേരം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശി നന്ദിനി (20), താനൂർ സ്വദേശികളായ ലൈല (38), സൈന മോള്‍(42), ബീപാത്തു(64)‍, വര്‍ഷ നിലമ്പൂർ (20)‍, അഖില ചെലപ്രം (31), ശാരദ കക്കോടി (39), പത്മിനി ചെലപ്രം (66), കൊയിലാണ്ടി സ്വദേശികളായ ഷാഫി (36), തസ്ലീന(26), സെബാസ്റ്റ്യന്‍ ഇടുക്കി (40), നസീമ താനൂര്‍ (35), ഷൈജീഷ് വടകര (35) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളില്‍ അടിയന്തര ശുശ്രൂഷ നല്‍കി. സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുറസാക്ക്, ട്രാഫിക് അസി. കമീഷണർ പി.കെ. രാജു എന്നിവരും മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തി. ബസ് ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.