കാപ്പാട്​ അങ്ങാടിയുടെ ശുചിത്വം രണ്ടു​ വർഷമായി നാസറി​െൻറ കൈകളിൽ ഭദ്രം

ചേമഞ്ചേരി: പഞ്ചായത്തിലെ ശുചിത്വമാർന്ന അങ്ങാടികളിൽ ഒന്നായി കാപ്പാടിനെ മാറ്റിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പി.വി. ഹൗസിെല അബ്ദുൽ നാസറി​െൻറ ശുചിത്വബോധം. നിത്യേന പുലർച്ച നാല് മണിക്ക് ആവശ്യമായ ഉപകരണങ്ങളുമായി കാപ്പാട് എത്തുന്ന നാസർ ചിട്ടയോടെ അങ്ങാടി മുഴുവൻ അടിച്ചുവാരി വൃത്തിയാക്കും. മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കും. ശരാശരി രണ്ട് മണിക്കൂർ നീളുന്ന പ്രവൃത്തിക്കിടെ സുബ്ഹ് നമസ്കാരം. രാഷ്ട്രീയ പാർട്ടിക്കാരും സംഘടനകളും ഇലക്ട്രിക് പോസ്റ്റുകളിലും വൃക്ഷങ്ങളിലും കെട്ടിത്തൂക്കിയ പോസ്റ്ററുകളിൽ കാലഹരണപ്പെട്ടത് നോക്കി ഇതിനിടെ നാസർ അഴിച്ചുമാറ്റും. വിശാലമായ കാപ്പാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിലെയും ചെറിയ പള്ളി ഖബർസ്ഥാനിലെയും കാട് പ്രതിഫലമൊന്നും വാങ്ങാതെ ഇൗ വർഷം മെഷീൻ ഉപയോഗിച്ച് നാസർതന്നെ വെട്ടി. 10 വർഷം സൗദിയിൽ പൊറോട്ട മേക്കർ ആയിരുന്നപ്പോഴും പിന്നീട് 15 വർഷം അബൂദബിയിൽ കപ്പലുകൾക്കും ബോട്ടുകൾക്കും ഇന്ധനം നിറക്കുന്ന ബത്തീൻ ജട്ടി ജീവനക്കാരനായിരുന്നപ്പോഴും നാസർ ശുചിത്വബോധം കൈവിട്ടിരുന്നില്ല. സ്ഥാപനത്തി​െൻറ മൊത്തം ശുചിത്വത്തി​െൻറ ചുമതല താൻതന്നെ ഏറ്റെടുത്തിരുന്നതായി ഇദ്ദേഹം പറയുന്നു. ഇതുമൂലം സാമ്പത്തികമായും മറ്റും നല്ല മെച്ചമുണ്ടായി. എല്ലാവർക്കും വർഷത്തിൽ ഒരു മാസം അവധി ലഭിക്കുേമ്പാൾ നാസറിന് ശമ്പളമില്ലാതെ ഒരു മാസം കൂടുതലായി കിട്ടും. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാസർ നാട്ടിൽ വന്നിട്ട് അഞ്ചു വർഷമായി. കഴിഞ്ഞ വർഷം കാപ്പാട് അങ്ങാടി മുതൽ വാസ്കോഡഗാമ സ്തൂപം വരെ റോഡിനിരുവശവും തഴച്ചു വളർന്ന കാട് നാസർ സ്വന്തം പണം ചെലവഴിച്ച് വെട്ടിച്ചിരുന്നു. 10,000 രൂപ ചെലവിൽ ഇതിനിടെ അങ്ങാടിക്ക് കിഴക്കു ഭാഗത്ത് ഒരു ബസ്സ്റ്റോപ്പും പണിതു. കാപ്പാട് ഷവർമ ഷോപ്പും കൊയിലാണ്ടിയിൽ 'സുഗുണ ചിക്കൻ' ഒൗട്ട്ലറ്റും നടത്തുന്നു. ഇൗ രണ്ട് കടകളിലും രണ്ടു വർഷമായി പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കാറില്ല. നാസറി​െൻറ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ഭാര്യ സുഹറയും മക്കളായ മുഹമ്മദ് മിദ്ലാജും മുഹമ്മദ് മിൻഹാജും നല്ല പിന്തുണ നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.