വനിതാ ചർച്ചസംഗമം നാളെ

കോഴിക്കോട്: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി കേരളഘടകം സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ഭാഗമായുള്ള വനിതാ ചർച്ച സംഗമം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് ടൗൺഹാളിൽ നടക്കും. കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ, ഡോ. സിസ്റ്റർ നിർമൽ, അഡ്വ. ശാന്തകുമാരി, പ്രഫ. ഒ.ജെ. ചിന്നമ്മ, ഡോ. എം.ജി. മല്ലിക, സഫിയ അലി, സി.വി ജമീല, പി.സി ഉമ്മുകുത്സു, ആർ.സി. സാബിറ, ഇ.എൻ. നസീറ, സാറ സുബൈർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.