പുസ്തക പ്രകാശനം

നന്തിബസാർ: എം.കെ. നായർ പുറക്കാട് രചിച്ച 'പറവകൾ' കവിതാ സമാഹാരം കൽപറ്റ നാരായണൻ പ്രകാശനം ചെയ്തു. പള്ളിക്കര ശ്രീധരൻ ഏറ്റുവാങ്ങി. സോമൻ കടലൂർ പുസ്തക പരിചയം നടത്തി. മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹനീഫ ഉദ്ഘാടനം ചെയ്തു. തിക്കോടി നാരായണൻ, ഇ. കുമാരൻ, എം.കെ. നായർ, നെട്ടോടി രാഘവൻ എന്നിവർ സംസാരിച്ചു. കവിസമ്മേളനം സത്യചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി, ബൈജു ആവള, അശോകൻ മണിയൂർ എന്നിവർ പങ്കെടുത്തു. നന്തിബസാർ: അബൂ ഇൽഹാം എഴുതിയ 'ഒരു വഴിപോക്ക​െൻറ മൗനം' എന്ന പുസ്തകം ഗുരു നിത്യചൈതന്യ യതിയുടെ സഹചാരിയായിരുന്ന ഷൗക്കത്ത് പ്രകാശനം ചെയ്തു. കവി വി.ടി. ജയദേവൻ ഏറ്റുവാങ്ങി. പി. കുൽസു ഉദ്ഘാടനം ചെയ്തു. മേലടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മഹമൂദ്, കെ. വിശ്വൻ, അബൂഇൽഹാം, പൊന്നി ഒളിമ്പി, സോമൻ കടലൂർ, പ്രദീപ് കണിയിരിക്കൽ, വഹാബ് എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ പുസ്തകപരിചയം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.