ജൈവകൃഷിമുറ പരിശീലനവും ഉൽപാദന ഉപാധികളുടെ വിതരണവും

കോടഞ്ചേരി: പഴം-പച്ചക്കറി കൃഷികളിൽ ജൈവരീതികൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'നല്ല കൃഷിമുറ' പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി കൃഷിഭവൻ െതരഞ്ഞെടുത്ത കർഷകർക്ക് പരിശീലനവും ഉൽപാദന ഉപാധികളുടെ വിതരണവും നടത്തി. വിഷമുക്തമായും ജൈവകൃഷി രീതിയിലും പഴവും പച്ചക്കറികളും ക്ലസ്റ്റർ മുഖേന ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുക എന്നുള്ളതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇങ്ങനെ വിളയിച്ചെടുത്ത ഉൽപന്നങ്ങൾ ഗാപ് ബ്രാൻഡ്ചെയ്ത് കർഷകർക്ക് അധിക വരുമാനവും വിപണി മൂല്യവും ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദു ജോർജ് അധ്യക്ഷത വഹിച്ചു. ചിന്ന അശോകൻ, സജി ജോസഫ്, വർഗീസ് തോട്ടാമറ്റത്തിൽ, ഷബീർ അഹമ്മദ്, മിഷേൽ ജോർജ്, കെ. രാജേഷ് എന്നിവർ സംസാരിച്ചു. മുക്കം കൃഷിഓഫിസർ ഡോ. പ്രിയ മോഹൻ ക്ലാെസടുത്തു. ജില്ല മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ് ആരംഭിച്ചു ഈങ്ങാപ്പുഴ: പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ ജില്ല മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ് ആരംഭിച്ചു. ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ, ജോൺസൺ ഗണപതിപ്ലാക്കൻ, കരീം പുതുപ്പാടി, ജോസ് ജോസഫ്, കെ.സി. മുഹമ്മദ്, വിൽസൺ പടപ്പനാനിയിൽ, ഹുമയൂൺ കബീർ, എം.പി. മുഹമ്മദ് ഇസ്ഹാഖ്, പി.ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.