കർണാടക വനപാതകളിൽ വാഹനപരിശോധന കർശനമാക്കും

വേഗം കൂടിയാലും വേഗം കുറഞ്ഞാലും പിഴ ബംഗളൂരു: കർണാടകയിലെ വനപാതകളിൽ വാഹനപരിശോധന കർശനമാക്കാൻ വനംവകുപ്പി​െൻറ തീരുമാനം. വനമേഖലയിൽ അമിതവേഗത്തിൽ വാഹനമോടിച്ചാലും വേഗം കുറച്ച് വാഹനമോടിച്ചാലും പിടിവീഴും. യാത്രക്കിടെ അനുമതിയില്ലാതെ കാട്ടിൽ വിശ്രമിക്കൽ, മൃഗങ്ങളോടൊപ്പം ഫോേട്ടായെടുക്കൽ തുടങ്ങിയവക്കും വൻതുകയാണ് പിഴ. നേരത്തേയും ഇൗ നിർദേശങ്ങളുണ്ടായിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ, അടുത്തിടെ മൃഗങ്ങളെ ഉപദ്രവിക്കലും ഫോേട്ടായെടുക്കലും വ്യാപകമായതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്. ഇതിനായി ജി.പി.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'ഗഷ്റ്റു' മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. ബന്ദിപ്പൂർ വനമേഖലയിൽനിന്നാണ് കുടുതൽ പരാതികളും ലഭിച്ചത്. വനപാതകളിൽ രണ്ടറ്റത്തും ചെക്ക്പോസ്റ്റുകളുള്ളതിനാൽ വാഹനങ്ങൾ പ്രവേശിക്കുേമ്പാഴും പുറത്തുകടക്കുേമ്പാഴും വാഹന നമ്പർ, വനത്തിൽ പ്രവേശിച്ച സമയം, ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ ജീവനക്കാർ അപ്ലോഡ് ചെയ്യും. മണിക്കൂറിൽ 35 കിലോമീറ്ററാണ് വനപാതകളിൽ നിശ്ചയിച്ചവേഗം. ഇതുപ്രകാരമാണ് വാഹനങ്ങൾ കൂടുതൽ സമയം വനത്തിൽ ചെലവഴിച്ചോ എന്നും വേഗത്തിൽ സഞ്ചരിച്ചോ എന്നും കണക്കാക്കുക. ൈവകിയെത്തിയാൽ ആദ്യത്തെ ഒരു മണിക്കൂറിന് 1000 രൂപയാണ് പിഴ. അടുത്ത രണ്ട് മണിക്കൂറിന് 2000, തുടർന്നുള്ള മൂന്നു മണിക്കൂറിന് 3000, പിന്നീടുള്ള ആറു മണിക്കൂറിന് 4000 രൂപയും പിഴയൊടുക്കേണ്ടിവരും. 12 മണിക്കൂർ അനുമതിയില്ലാതെ കാട്ടിൽ ചെലവഴിക്കുന്ന വാഹനയാത്രികർക്ക് 38000 രൂപവരെ പിഴ നൽകേണ്ടിവരും. ചെക്ക്പോസ്റ്റിൽ വാഹനം പ്രവേശിക്കുേമ്പാൾതന്നെ വനംവകുപ്പ് ജീവനക്കാർ ഇൗ വിവരങ്ങളും മുന്നറിയിപ്പുകളും നൽകും. കർണാടകയിലെ സംരക്ഷിത വനപ്രദേശങ്ങളിലൂടെ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ദേശീയപാതകളടക്കം ആറു പ്രധാന റോഡുകൾ കടന്നുപോകുന്നുണ്ട്. വനപാതകളിലെ യാത്ര രാവിലെ ആറിനും ൈവകീട്ട് ആറിനുമിടയിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുതുമല- ബന്ദിപ്പൂർ പാത (ബന്ദിപ്പൂർ ൈടഗർ റിസർവ്), സുൽത്താൻ ബത്തേരി- ബന്ദിപ്പൂർ പാത (ബന്ദിപ്പൂർ ൈടഗർ റിസർവ്), ൈമസൂരു-മാനന്തവാടി അന്തർസംസ്ഥാന പാത (നാഗർഹോെള ൈടഗർ റിസർവ്), ഹുൻസൂർ- കുട്ട റോഡ് (നാഗർഹോെള ൈടഗർ റിസർവ്), എച്ച്.ഡി. കോെട്ട- ബാലെലെ പാത, ഹൊണ്ടര ബാലു- കെ. ഗുഡി റോഡ് (ബി.ആർ.ടി ൈടഗർ റിസർവ്), ഗുംബള്ളി- ബി.ആർ ബെട്ട റോഡ് (ബി.ആർ.ടി ൈടഗർ റിസർവ്), ഷിരോലി- അൻമോദ് റോഡ് (ഭീംഗഢ് സാങ്ച്വറി), ഖാനാപുര- ഭീംഗഢ് റോഡ് (ഭീംഗഢ് സാങ്ച്വറി) എന്നിവയാണ് കർണാടകയിലെ പ്രധാന വനപാതകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.