ബാണാസുര ഡാമിൽനിന്ന്​ റിസോർട്ടുകൾ ജലമൂറ്റുന്നു; അധികൃതർക്ക്​ മൗനം

കൽപറ്റ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിൽനിന്ന് ചുറ്റുവട്ടത്തുള്ള ഇരുനൂറിലധികം റിസോർട്ടുകളും ഹോംസ്റ്റേകളും ചേർന്ന് വൻേതാതിൽ വെള്ളമൂറ്റുന്നു. ലക്ഷക്കണക്കിന് ലിറ്റർ ജലമോഷണം നടക്കുേമ്പാഴും ഇതിന് ഒത്താശ ചെയ്യുന്ന അധികൃതർ തങ്ങളൊന്നുമറിയില്ലെന്ന് നടിക്കുകയാണ്. വേനൽക്കാലത്ത് നാടുമുഴുവൻ ജലദൗർലഭ്യത്തിൽ ബുദ്ധിമുട്ടുേമ്പാഴാണ് റിസോർട്ടുകളും ഹോംസ്റ്റേകളും യഥേഷ്ടം വെള്ളമൂറ്റുന്നത്. ഡാമി​െൻറ വെള്ളക്കെട്ടിനോട് ചേർന്ന് നിരവധി റിസോർട്ടുകളും ഹോംസ്േറ്റകളുമാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ പണിതത്. ഡാമിനോട് ചേർന്ന മുഴുവൻ ഭാഗങ്ങളിലും ഇത്തരം റിസോർട്ടുകളുണ്ട്. മിക്കവയും ബാണാസുര സാഗർ ഡാമിലെ ജലം തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് പരസ്യമാണ്. മോേട്ടാർ ഉപയോഗിച്ച് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഉൗറ്റിയെടുക്കുന്നത്. എന്നാൽ, കാലങ്ങളായി തുടരുന്ന ഇൗ ജലചൂഷണത്തിന് അറുതിവരുത്താൻ അധികൃതർ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ, പുതുതായി നിർമിക്കുന്ന റിസോർട്ടുകളടക്കം വെള്ളത്തിന് ഡാമിനെ ആശ്രയിക്കുന്ന രീതി തുടരുകയാണ്. വെള്ളത്തി​െൻറ ലഭ്യത കുറയുന്ന മാർച്ച്, ഏപ്രിൽ, േമയ് മാസങ്ങളിൽ ജലമൂറ്റലി​െൻറ തോത് ഉയരും. ചില റിസോർട്ടുകളിൽനിന്ന് ഡാമിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതേക്കുറിച്ചും കാര്യമായ അന്വേഷണം നടക്കാറില്ല. ഉൾപ്രദേശങ്ങളിലെ നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളും നിർബാധം ജലമൂറ്റൽ തുടരുകയാണ്. ബാണാസുര സാഗറി​െൻറ ചുറ്റുവട്ടത്ത് സർക്കാർ ഭൂമി കൈയേറി നിർമിച്ച റിസോർട്ടുകളുമുണ്ട്. ജലമോഷണം നടത്തുന്നതിനുപുറമെ ഡാമിൽ അനധികൃതമായി മീൻപിടിത്തം, പരിസരത്തെ വനമേഖലകളിൽ നായാട്ട് തുടങ്ങിയ സൗകര്യങ്ങൾ സഞ്ചാരികൾക്ക് ചില റിസോർട്ടുകൾ ഒരുക്കുന്നുവെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. രാത്രികാലങ്ങളിൽ മേഖലയിലെ റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവർത്തനം നിരീക്ഷിക്കാൻ ബോട്ടുകളിൽ പട്രോളിങ് അടക്കമുള്ള സംവിധാനം ഒരുക്കണമെന്നും സി.സി ടി.വി കാമറകൾ സ്ഥാപിച്ച് ജലചൂഷണമടക്കം കെണ്ടത്താൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നടപടി സ്വീകരിക്കണം -ജനതാദൾ ലെഫ്റ്റ് കൽപറ്റ: ബാണാസുര സാഗർ ഡാമിലെ ജലമോഷണം തടയാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് ജനതാദൾ ലെഫ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഏറക്കാലമായി റിസോർട്ടുകളും ഹോംസ്റ്റേകളും വെള്ളമൂറ്റൽ തുടരുകയാണ്. 1.5 ടി.എം.സി ജലമെങ്കിലും ഇക്കാലയളവിൽ റിേസാർട്ടുകാർ ഉൗറ്റിെക്കാണ്ടുപോയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ജലചൂഷണം ഫലപ്രദമായി തടയാനും കണ്ടുപിടിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. അധികൃതർ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പ്രസിഡൻറ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.സി. ശ്രീധരൻ, എ. സതീഷ്, എൻ.ടി. രാജാജി, എം. സുധീഷ് കുമാർ, ത്രേസ്യാമ്മ വർഗീസ്, എം.എസ്. വാസുദേവൻ, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു. ഒാടിച്ചാടി നടക്കാൻ കൊതിച്ച് രജിലേഷ് അരക്കു താഴെ തളർന്നുപോയ ആദിവാസി ബാലൻ ചികിത്സക്ക് അധികൃതരുടെ സഹായം േതടുന്നു കൽപറ്റ: കൂട്ടുകാർ അംഗൻവാടിയിൽ പോകുന്നത് നോക്കിയിരിക്കാനേ കുഞ്ഞുരജിലേഷിന് കഴിയുന്നുള്ളൂ. ഒാടിച്ചാടി നടക്കേണ്ട പ്രായത്തിൽ ചക്രവണ്ടിയിലൊതുങ്ങേണ്ടിവന്ന മക​െൻറ ദൈന്യത സുൽത്താൻ ബത്തേരി തിരുനെല്ലി പണിയ കോളനിയിലെ രവി-മിനി ദമ്പതികളെ ഏറെ വിഷമിപ്പിക്കുകയാണ്. ഇവരുടെ നാലു മക്കളിൽ മൂന്നാമനായ രജിലേഷിന് ആറുമാസം പ്രായമായപ്പോൾ അരക്കുതാഴെ തളർന്നുപോയതാണ്. മൂന്നര വയസ്സായിട്ടും എഴുന്നേറ്റുനടക്കാൻ ഇൗ കുരുന്നിന് കഴിയുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ രജിലേഷിന് എഴുന്നേറ്റു നടക്കാനാവും എന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ. ആദിവാസി വിഭാഗക്കാരനായ ഇൗ കുട്ടിയുടെ ചികിത്സക്ക് അധികൃതർ സഹായത്തിനെത്തുമെന്ന വിശ്വാസത്തിലാണിവർ. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന രവിക്ക് ഭാരിച്ച തുക നൽകി മകനെ ചികിത്സിക്കാനാവില്ല. കിടപ്പിലായ കുഞ്ഞി​െൻറ ചികിത്സക്ക് വഴിതേടി പലയിടത്തും അപേക്ഷ നൽകിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു. മികച്ച ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി മക​െൻറ ദുരവസ്ഥക്ക് പരിഹാരം കാണാൻ പട്ടികവർഗ വകുപ്പ് സഹായം ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.