ഇതാണ് ഞങ്ങ പറഞ്ഞ നടൻ...

ഗുരുവായൂർ: മനുഷ്യത്വം നഷ്്ടപ്പെട്ട് ഭ്രാന്തമായ അവസ്ഥയിൽ ജീവിക്കാനാവാതെ പട്ടാളക്കാരൻ. ചെയ്ത പാതകങ്ങളോർത്ത് ഒടുവിൽ ആത്മഹത്യ..., വെറുപ്പി​െൻറ പ്രതീകമായ ഒരു അമേരിക്കൻ പട്ടാളക്കാര‍​െൻറ ആത്മസംഘർഷം അരങ്ങിലെത്തിച്ച അമൽ എസ്. കൃഷ്ണൻ നാടകാന്തം മികച്ച നടൻ... ഇംഗ്ലീഷ് നാടകവേദിയിലാണ് വ്യത്യസ്ത അവതരണത്തിലൂടെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അവതരിപ്പിച്ച നാടകം കൈയടി നേടിയത്. കലോത്സവത്തിലെ മികച്ച നാടകവും നടനും കോളജിന് ലഭിച്ചു. സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻറ ഫ്രാൻസിസ് ഇട്ടിക്കോരയെന്ന നോവലിനെ ഇതിവൃത്തമാക്കി 'സോങ് ഓഫ് റെസിസ്റ്റൻസ്'എന്ന പേരിലാണ് ഇംഗ്ലീഷ് നാടകം കോളജിലെ കുട്ടികൾ അവതരിപ്പിച്ചത്. ഫ്രാൻസിസ് ഇട്ടിക്കോര 21ാം നൂറ്റാണ്ടിൽ സേവ്യർ ഇട്ടിക്കോരയായാണ് പുനരവതരിപ്പിച്ചത്. സുജിത്ത് സുന്ദറി​െൻറ സംവിധാനത്തിൽ ഭവ്യ, അതുൽ, ഫാസിൽ, സഞ്ജയ്, ഓലീദ്, ശ്രീലക്ഷ്മി, ആദിത്യ എന്നിവരാണ് അമലിനെ കൂടാതെ നാടകത്തിൽ വേഷമിട്ടത്. കഴിഞ്ഞ വർഷം ഹിന്ദി നാടകവുമായെത്തിയ ഇതേ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.