രാജൻ കേസി​ൽ കണ്ണീരൊഴുക്കിയവർ ശ്രീജിത്തി​െൻറ ​െകാലപാതകത്തിൽ മൗനികളാകുന്നു ^കെ. മുരളീധരൻ

രാജൻ കേസിൽ കണ്ണീരൊഴുക്കിയവർ ശ്രീജിത്തി​െൻറ െകാലപാതകത്തിൽ മൗനികളാകുന്നു -കെ. മുരളീധരൻ കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ സാംസ്‌കാരിക നായകര്‍ ശ്രീജിത്തി​െൻറ െകാലപാതകത്തിൽ മൗനം തുടരുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. അടിയന്തരാവസ്ഥയല്ലാത്ത, എല്ലാ സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന കാലത്ത് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടത് ഗൗരവമേറിയ സംഭവമാണ്. അന്ന് കണ്ണീരൊഴുക്കിയവരും കവിത ചൊല്ലിയവരും ശ്രീജിത്ത് കേസിൽ മൗനികളാണ്. യഥാർഥ പ്രതികളെ ഇതുവെര കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇതുവെര ഇൗ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. മുൻ മേയർ പി.ടി. മധുസൂദനക്കുറുപ്പ് അനുസ്മരണവും പുരസ്കാര സമർപ്പണവും ൈവ.എം.സി.എ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊലീസ് മുഖ്യമന്ത്രിയുടെയോ ഡി.ജി.പിയുടെയോ നിയന്ത്രണത്തിലല്ല. പൊലീസി​െൻറ പോക്ക് ശരിയല്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് ശരിയാക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ഭരണമികവിന് മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്ന മുഖ്യമന്ത്രിക്ക് ഇതുവരെയുള്ള പ്രവര്‍ത്തനത്തിന് ലഭിച്ചത് പൂജ്യമാണ്. പൂജ്യം ശതമാനം കിട്ടിയ കുട്ടി 10 ശതമാനം ലഭിച്ചവർക്ക് മാർക്കിടാൻ ശ്രമിക്കുന്നതിന് തുല്യമാണ് പിണറായിയുടെ തീരുമാനം. കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിനെക്കുറിച്ച് പൊലീസിനും ഇൻറലിജൻസിനും ഒരു സൂചനയും ലഭിക്കാത്തത് നാണക്കേടാണ്. കശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിച്ചിട്ടുണ്ട്. രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്താനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് വളംവെച്ചു െകാടുക്കുന്ന പ്രവർത്തനമാണ് തിങ്കളാഴ്ച നടന്ന ഹർത്താൽ. ഇത്തരം ഹർത്താലുകളെ ശക്തമായി അപലപിക്കണം. മുസ്ലിം ലീഗടക്കം അപലപിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസി​െൻറ ഒൗദ്യോഗിക പദവിയിലിരിക്കുന്നവർക്ക് അപലപിക്കാൻ ഇതുവെര സമയം കിട്ടിയിട്ടില്ലെന്നും മുരളീധരൻ പരിഹസിച്ചു. ചടങ്ങിൽ പി.ടി. മധുസൂദനക്കുറുപ്പ് പുരസ്കാരം െക. മുരളീധരൻ, എം.കെ. മുനീർ എം.എൽ.എക്ക് സമർപ്പിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിലെ ഗൂഢാലോചന തിരിച്ചറിയണമെന്നും വര്‍ഗീയതയും തീവ്രവാദവും ഒരുനാണയത്തി​െൻറ രണ്ടു വശങ്ങളാണെന്നും എം.കെ. മുനീർ പറഞ്ഞു. അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ശങ്കരൻ, െക.സി. അബു, അഡ്വ. പി.എം. നിയാസ്, യു.വി. ദിനേശ് മണി, ദിനേശ് പെരുമണ്ണ, പി.കെ. പ്രശാന്ത്്്, ഡോ. കെ. െമായ്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.