കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

ഈങ്ങാപ്പുഴ: കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിേക്കറ്റു. കാർയാത്രക്കാരായ വയനാട് എരുമാട് പാണക്കര ശ്രീധരൻ (61), മരുമകൾ ആശ (32) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീധരനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശയുടെ കാലിനാണ് പരിക്കേറ്റത്. ഒമാനിൽ നഴ്സായ ആശ വെള്ളിയാഴ്ച രാത്രി കരിപ്പൂർ എയർപോർട്ടിലേക്ക് പുറപ്പെട്ടതാണ്. വൈകുന്നേരം 5.30ന് ചുരം രണ്ടാം വളവിനടുത്താണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.