'നൊണ'ക്ക്​ നാല് അവാര്‍ഡുകള്‍

കൊടുവള്ളി: ഇന്ത്യന്‍ നാടകത്തി​െൻറ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയറ്റര്‍ അവാര്‍ഡില്‍ കൊടുവള്ളി ബ്ലാക്ക് തിയറ്ററി​െൻറ 'നൊണ' നാല് അവാര്‍ഡുകള്‍ നേടി കേരളത്തി​െൻറ അഭിമാനമായി. ഡല്‍ഹിയില്‍ നടന്ന നാടകാവതരണത്തില്‍ മികച്ച നാടകത്തിനുള്ള അവാര്‍ഡിന് പുറമെ മികച്ച സംവിധായകന്‍, മികച്ച സ്റ്റേജ് ഡിസൈന്‍, മികച്ച ലൈറ്റ് ഡിസൈന്‍ എന്നിവയിലാണ് 'നൊണ'ക്ക് അവാര്‍ഡ് ലഭിച്ചത്. ഡല്‍ഹി താജ് ഹോട്ടലില്‍ നടന്ന അവാര്‍ഡ് നിശയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കൊടുവള്ളി കേന്ദ്രമായി ആരംഭിച്ച ബ്ലാക്ക് തിയറ്ററി​െൻറ ആദ്യ നാടകമാണ് 'നൊണ'. ജിനോ ജോസഫാണ് 'നൊണ'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സ്റ്റേജ് ഡിസൈന്‍ ചെയ്തതും സംവിധായകന്‍ തന്നെയാണ്. ലൈറ്റ് ഡിസൈനിന് പി.ടി. ആബിദിനും സജാസ് റഹ്മാനുമാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച രംഗസംവിധാനം, മികച്ച ദീപവിതാനം തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് നാടകം നോമിനേഷന്‍ നേടിയത്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നായുള്ള 350 നാടകങ്ങളില്‍ പത്ത് നാടകങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ ന്യൂഡല്‍ഹി കമാനി ഓഡിറ്റോറിയത്തിലാണ് 'നൊണ'അരങ്ങേറിയത്. നാല്‍പതോളം ആളുകള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന നാടകത്തി​െൻറ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്. ഗോവിന്ദന്‍ എന്ന തൊഴിലാളിയായ നാട്ടിന്‍പുറത്തുകാര​െൻറ വീട്ടുമുറ്റത്ത് മകന്‍ പ്രശാന്തന്‍ വരച്ചിടുന്ന ഇന്ത്യയുടെ ഭൂപടം ഉണര്‍ത്തുന്ന കൗതുകവും ആശങ്കകളും ഭീകരതയുമാണ് നാടകത്തി​െൻറ ഇതിവൃത്തം. മിഥുന്‍ മുസാഫര്‍, എ.കെ. ഷാജി, സുധി പാനൂര്‍, പ്രകാശന്‍ വെള്ളച്ചാല്‍, കെ.എസ്. പ്രിയ, ടി.പി. അനില്‍കുമാര്‍, അനഘ് കക്കോത്ത്, കെ.കെ. അരുണ്‍, പി. രാജീവ്കുമാര്‍, അശ്വതി, എ.കെ. അമല്‍, എ.പി . അബിന്‍, പി.സി. ഷാജി, എ. ബാബു, പി. സജിത്ത്, ബിനോയ്, അക്ഷയ് സുനില്‍, ദിനിത്ത് കാര്‍ത്തിക്, നീതു, അതുല്യ, ആരതി, ദേവിക സുനില്‍, ഹര്‍ഷദാസ് തുടങ്ങിയവരാണ് അരങ്ങിലെത്തുന്നത്. പി. പ്രദീപ്, ലിബിന്‍ അജയ ഘോഷ്, എ.കെ. ജോബിഷ്, എം.ടി. സനൂപ്, പി. ബിനീഷ്, കെ. അഭിലാഷ്, എ.പി. സനൂപ് , പി. ശബരീശന്‍, ടി.കെ. ഷാരോണ്‍, ലെനിന്‍ദാസ്, പി. രാജേഷ് കുമാര്‍, എന്‍.ആര്‍. റിനീഷ്, ദീപ ദിവാകര്‍ തുടങ്ങിയവർ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.