പേരാമ്പ്രയിൽ കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി

പേരാമ്പ്ര: കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കലാസാംസ്‌കാരിക സംഘടനയായ കലാമുദ്ര സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രമേള പേരാമ്പ്രയിൽ തുടങ്ങി. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ പേരാമ്പ്ര ജി.യു.പി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് അന്ന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ പ്രേംരാജ് പേരാമ്പ്ര, ശശി ഗായത്രി, ഉണ്ണികൃഷ്ണൻ, മോഹനന്‍ ചേനോളി, കെ.സി. രാജീവൻ, പത്മന്‍ കാരയാട് എന്നിവര്‍ സംസാരിച്ചു. ഇമ്മിണി ബല്യ ഒരാള്‍, മൊയാന, ഓള്‍ഡ് മാന്‍ ആൻഡ് ദ സീ, വിക്കി, മൈ ഷൂ, ഫ്രീ ബേര്‍ഡ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവല്‍ സിഗ്നേച്ചര്‍ ഫിലിം ചലച്ചിത്ര അക്കാദമി ടൂറിങ് ടാക്കീസ് കോഒാഡിനേറ്റര്‍ റിജോയ് പ്രകാശനം ചെയ്തു. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള, തിരക്കഥാകൃത്ത് കെ. രഞ്ജിത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ശനിയാഴ്ച അബ്ബാസ് കിരോസ്‌തോമിയുടെ വേര്‍ ഈസ് ദ ഫ്രൻഡ്സ് ഹോം, ചാര്‍ളി ചാപ്ലി​െൻറ ദ കിഡ്, സ്റ്റാന്‍ലി കഡബ്ബ, ലിറ്റ്ല്‍ ബോയ്, ഡൂ ഓര്‍ ഡൈ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.