വിത്തുതേങ്ങക്ക് 70 രൂപ നൽകണമെന്ന്​

കുറ്റ്യാടി: കുറ്റ്യാടി മേഖലയിൽനിന്ന് കൃഷി വകുപ്പ് സംഭരിക്കുന്ന വിത്തുതേങ്ങക്ക് 70 രൂപ തന്നെ നൽകണമെന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കോരങ്ങോട് മൊയ്തു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. അംഗം കെ.പി. രാജൻ, അരയില്ലത്ത് രവി, ടി. മൂസ, സി.എൻ. രവീന്ദ്രൻ, ചാലിക്കണ്ടി മനോജൻ, കെ. കുഞ്ഞാലി, കെ.സി. ബാലകൃഷ്ണൻ, പാലോറ കുമാരൻ, ഇ. ലോഹിതാക്ഷൻ, കോരങ്ങോട്ട് ജമാൽ, അരവിന്ദാക്ഷൻ, സി.കെ. നാണു, സുരേഷ് കൂരാറ, കെ.വി. ബാലൻ, പി.കെ. സുരേന്ദ്രൻ, ടി.പി. ശങ്കരൻ, ഒ.ടി. ഷാജി, യു.കെ. അശ്റഫ്, വി.പി. സുരേഷ്, ഒ. രവീന്ദ്രൻ, യു.വി.സി. അമ്മദ് ഹാജി, കിളയിൽ രവീന്ദ്രൻ, ആർ. സജീവൻ, കെ.സി. കൃഷ്ണൻ, എൻ.കെ. കുഞ്ഞബ്ദുല്ല, ബീന ആലക്കൽ, യു.വി. ബിന്ദു, കൊയ്യാൽ ഭാസ്കരൻ, സി.വി. അജയൻ, ജോസ് വേനകുഴി, ടി.പി. സത്യൻ, കെ.പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കളുടെ സംഗമം വേളം: പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ സംഗമം നടത്തി. എല്ലാവർക്കും ഒന്നിച്ച് ഒരുവർഷംകൊണ്ട് വീടു നിർമിച്ചുകൊടുക്കുമെന്ന് പ്രസിഡൻറ് വി.കെ. അബ്ദുല്ല പറഞ്ഞു. കെ.കെ. അന്ത്രു, എം. ഷിജിന, മെംബർമാരായ കെ.കെ. മനോജന്‍, കെ.പി. സലീമ, ഒ.പി. രാഘവന്‍, കെ. സിത്താര, കെ. സജീവന്‍, അഹമ്മദ് നെല്ലിക്കുന്നന്‍, കുഞ്ഞയിഷ കുനിങ്ങാരത്ത്, ബീന കൊട്ടേമ്മല്‍, ഫൗസിയ പൈക്കാട് എന്നിവർ സംസാരിച്ചു. റിസോഴ്സ്പേഴ്സൻ ബിജു പദ്ധതി വിശദീകരിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഗുണഭോക്താക്കൾക്ക് ആവശ്യമായ സൗകര്യം സി.ഡി.എസി​െൻറ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവർത്തകര്‍ ഏറ്റെടുത്തിരുന്നു. ചെയർപേഴ്സൻ സുജ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് സ്വാഗതവും വി.ഇ.ഒ റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.