നാട്ടുകാർക്ക് അക്ഷരാലയമൊരുക്കി മുടവന്തേരി എം.എൽ.പി സ്‌കൂൾ കുട്ടിക്കൂട്ടം

നാദാപുരം: നാലാം ക്ലാസുകാർക്കെന്ത് വായനശാലയും ലൈബ്രറിയുമെന്ന് ചോദിക്കുന്നവരായിരിക്കും നമ്മിലേറെ പേരും. എന്നാൽ, നാദാപുരം ഉപജില്ലയിലെ മുടവന്തേരി എം.എൽ.പി സ്‌കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ചരിത്രം തിരുത്തുകയാണ്. കുരുന്നുകളുടെ നിശ്ചയദാർഢ്യത്തിൽ ഇവിടെ ഒരുക്കൂട്ടിയത് നിറയെ നല്ല പുസ്തകങ്ങളുള്ള അറിവി​െൻറ അക്ഷരാലയം. നാട്ടുകൂട്ടത്തിനു വായിക്കാൻ ആയിരത്തിലധികം പുസ്തകങ്ങളും പുറമെ ആനുകാലികങ്ങളുമുള്ള ലക്ഷണമൊത്ത വായനശാല തന്നെ! നാട്ടുകാരുടെയും സ്‌കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ കുരുന്നുകൾ നടത്തിയ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തി​െൻറ ഭാഗമായാണ് സ്‌കൂളിന് സമീപത്തെ വാടക കെട്ടിടത്തില്‍ വായനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. വായനയില്‍നിന്ന് അകന്ന് വാട്‌സ്ആപ്പി‍​െൻറയും ഫേസ്ബുക്കി​െൻറയും പിറകെ പോകുന്ന 'ന്യൂജൻ' തലമുറയെ തിരുത്തുകയാണ് തങ്ങളെന്നാണ് ഇവരുടെ പക്ഷം. ഇ.കെ. വിജയന്‍ എം.എൽ.എ വായനശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായായിരിക്കും നാടിനുവേണ്ടി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വായനശാല ഒരുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എൻ.കെ. സാറ, തുണ്ടിയില്‍ മൂസ ഹാജി, കെ. സുമതി, അമ്മദ് നടക്കേൻറവിട, പി.കെ. സുജാത, അബ്ബാസ് ആലോള്ളതില്‍, പി.സി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.