മഴ പെയ്താൽ കുറ്റ്യാടിപ്പാലം 'വെള്ളത്തിൽ'

കുറ്റ്യാടി: മഴ പെയ്താൽ കുറ്റ്യാടിപ്പാലത്തിൽ വെള്ളക്കെട്ട്. വാർന്നുപോകാനുള്ള പൈപ്പുകൾ അടഞ്ഞതിനാൽ ചെറുമഴ പെയ്താൽ പോലും വെള്ളം പാലത്തിൽനിന്ന് ഒഴിഞ്ഞുപോകില്ല. നാട്ടുകാർ കമ്പികൊണ്ട് പൈപ്പിലെ മാലിന്യങ്ങൾ നീക്കിയാണ് വെള്ളം ഒഴുക്കിക്കളയുക. 70 മീറ്റർ നീളമുള്ള പാലത്തി​െൻറ എല്ലാ ഡക്കുകളിലും പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, വണ്ണംകുറഞ്ഞ പൈപ്പുകളായതിനാൽ ജലമൊഴുക്കിന് തടസ്സമാവും. ഒപ്പം പാലത്തിലെ ചളിയും മണ്ണും കൂടിയാവുമ്പോൾ പൈപ്പുകൾ അടഞ്ഞുപോകുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.