നെരയങ്കോട് മഹല്ല് കുടുംബസംഗമം ഇന്ന്

കുറ്റ്യാടി: ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള അടുക്കത്ത് നെരയങ്കോട് ജുമാമസ്ജിദ് മഹല്ല് കുടുംബസംഗമം ശനിയാഴ്ച രാവിലെ പള്ളിക്കു സമീപം മേപ്പാട്ട് പറമ്പിലെ പ്രത്യേക വേദിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പള്ളി നിർമാണത്തിന് മേപ്പാട്ട് കുഞ്ഞമ്മദ്, കുനിങ്ങാരത്ത് അമ്മദ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. തുടർന്ന് മേപ്പാട്ട് കുടുംബത്തിലെ അംഗങ്ങൾ മുതവല്ലിയായി. മരുതോങ്കര പഞ്ചായത്തിലെ ആദ്യ പള്ളിയാണിത്. ഏത് മഹല്ലിൽപെട്ടവർക്കും ഇവിടെ അംഗത്വം ലഭിക്കാൻ തടസ്സമില്ല. പ്രഭാതഭക്ഷണത്തോടെ തുടങ്ങുന്ന സംഗമം വൈകീട്ട് അവസാനിക്കും. നാല് സെഷനുകളിലായി കുടുംബ വിചാരം, ലഹരിക്കെതിരെ, സാന്ത്വന പരിചരണം, സുഹൃദ് സമ്മേളനം, കലാവിരുന്ന് എന്നിവ നടക്കും. എം.എൽ.എമാരായ ഇ.കെ. വിജയൻ, പാറക്കൽ അബ്ദുല്ല, സാഹിത്യകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മുതവല്ലി എൻ. ശരീഫ്, മർവ സൂപ്പിഹാജി, പി.ടി. അഷ്റഫ്, പാറക്കൽ ജമാൽ, മേനിക്കണ്ടി അബ്ദുല്ല, മഞ്ചാൻ ഹമീദ്, ഇല്ലത്ത് ഹാഷിം, മുപ്പറ്റ അസ്ലം എന്നിവർ പങ്കെടത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.