മേപ്പയൂരിൽ കാറ്റിലും മഴയിലും വ്യാപക നഷ്​ടം

മേപ്പയൂർ: വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേപ്പയൂർ, കീഴരിയൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാട് പറ്റി. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾക്ക് വ്യാപകമായി നാശനഷ്ടമുണ്ടായി. മേപ്പയൂർ ജനകീയമുക്കിലെ കുമ്പളക്കുനി നാരായണ​െൻറ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീടി​െൻറ മെയിൻ സ്ലാബിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. കീഴരിയൂരിൽ പട്ടാമ്പുറത്ത് ക്ഷേത്രത്തിന് സമീപം പട്ടേരി കൃഷ്ണ​െൻറ വീടിനു മുകളിൽ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു. കൊഴുക്കല്ലൂർ, കായലാട് പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തണ്ണിക്കുറ്റി ബാലകൃഷ്ണൻ നമ്പ്യാർ, കാരയാട്ട് ദിവാകരൻ നായർ, തിരുമംഗലത്ത് രവീന്ദ്രൻ, പുളക്കുടി ഗോപാലൻ, പുല്ലഞ്ചേരി മീത്തൽ സുരേന്ദ്രൻ, മഠത്തിൽ രാജീവൻ, തടത്തിൽ സുരേന്ദ്രൻ, കായലാട് കെ.വി. നാരായണൻ, സി.എം. സത്യൻ, കെ.കെ. രവീന്ദ്രൻ എന്നിവരുടെ വീടുകൾക്ക് തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. വി.പി. ചെറിയാത്തൻ, വട്ടക്കണ്ടി ചെക്കോട്ടി, നാറക്കണ്ടി കുഞ്ഞിരാമൻ, പി.കെ. ശങ്കരൻ, പുതുശ്ശേരി ബാലകൃഷ്ണൻ, കളരിക്കണ്ടി കുഞ്ഞമ്മത്, പുന്നമംഗലത്ത് മീത്തൽ കുഞ്ഞിക്കണാരൻ, എം.പി. കുഞ്ഞിക്കണ്ണൻ, പുതിയെടുത്ത് മീത്തൽ കുഞ്ഞാത്തു, എടവലക്കണ്ടി കുമാരൻ, ആയാടത്തിൽ ബാലൻ നായർ, എ.കെ. അമ്മത്, പുത്തലത്ത് വേണു എന്നിവരുടെ വാഴകൃഷിയും കാറ്റിലും മഴയിലും വ്യാപകമായി നശിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ഗ്രാമപഞ്ചായത്തംഗം ഭാസ്കരൻ കൊഴുക്കല്ലൂർ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.