ഫുട്​ബാളിനെ നെഞ്ചേറ്റി ഫാൽക്കൺസ് അക്കാദമി

നടുവണ്ണൂർ: കാൽപന്തുകളിയിൽ ചരിത്രം രചിച്ച നിരവധി കളിക്കാരെ സംഭാവന ചെയ്ത തിരുവോട് ഫാൽക്കൺസ് ഫുട്ബാൾ അക്കാദമി കളിയുടെ ബാലപാഠം പകർന്ന് പുതിയ തലമുറയെ വാർത്തെടുക്കുകയാണ്. അക്കാദമിയുടെ നേതൃത്വത്തിൽ ക്യാച്ച് ദെം യങ് എന്നപേരിൽ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. രാവിലെ ആറു മുതൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പന്തുരുളാൻ തുടങ്ങും. എട്ടിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയാണ് പ്രത്യേക സമ്മർ കോച്ചിങ് തുടങ്ങിയത്. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ കോച്ചുമാരായ യു. ബിജു, സി.കെ. രതീഷ്, എൻ.ഐ.എസ് കോച്ചും കേരള ഫുട്ബാൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറുമായ സി.കെ. അശോകൻ എന്നിവരാണ് പരിശീലകർ. 2011ൽ തുടങ്ങിയ ഫുട്ബാൾ അക്കാദമിയിൽ വ്യത്യസ്ത പ്രായത്തിലുള്ള 100 കുട്ടികൾ നേരത്തേ പരിശീലനം നേടുന്നുണ്ട്. ഫാൽക്കൺസ് ഫുട്ബാൾ അക്കാദമിയിൽ താൽപര്യമുള്ള മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. അണ്ടർ 10, 12, 14, 16 എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തി​െൻറ ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് രക്ഷിതാക്കളുടെ പ്രത്യേക കമ്മിറ്റിയാണ്. പി. സത്യൻ, എ. വിനോദ്കുമാർ, ഇ. സുരേഷ് ബാബു എന്നിവരാണ് ഇതി​െൻറ നേതൃത്വം വഹിക്കുന്നത്. വിദ്യാഭ്യാസ കാര്യത്തിലും വ്യക്തിത്വ വികസനത്തിലും അക്കാദമി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. മോട്ടിവേഷൻ ക്ലാസ്, കരിയർ ഗൈഡൻസ്, പത്താംതരം വിദ്യാർഥികൾക്ക് നിശാപഠന ക്യാമ്പ്, െറസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയും നടത്തിവരുന്നു. 2016ൽ ഫുട്ബാൾ ഫെഡറേഷൻ അംഗീകാരം ലഭിച്ച ഫാൽക്കൺസ് അക്കാദമി ഐ.എം. വിജയൻ സന്ദർശിച്ചിരുന്നു. 1976ലാണ് ഫാൽക്കൺസ് ക്ലബ് രൂപവത്കരിച്ചത്. എൻ.ഐ.എസ് കോച്ച് സി.കെ അശോകൻ മാസ്റ്റർ സ്ഥാപക പ്രസിഡൻറും പരേതനായ പഴവീട്ടിൽ വേണുഗോപാലൻ സെക്രട്ടറിയുമായിരുന്നു. ഇന്ത്യൻ ടീമിലെ ലിഫ്റ്റ് വിങ് ബാക്കായി കളിച്ച പ്രേംനാഥ് ഫിലിപ്, ഈസ്റ്റ് ബംഗാളി​െൻറ രാമൻ വിജയൻ തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര താരങ്ങൾ ഫാൽക്കൺസി​െൻറ ജഴ്സിയണിഞ്ഞിട്ടുണ്ട്. ക്ലബിന് 1995ൽ കേരള ഫുട്ബാൾ അസോസിയേഷൻ അംഗത്വം കിട്ടി. കൂരികണ്ടി റഷീദ്, ഇ. സന്തോഷ് കുമാർ, യു. ബിജു തുടങ്ങിയവർ ജില്ലയിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.