ചാലുപറമ്പിൽ കുടുംബസംഗമം

പേരാമ്പ്ര: കുടുംബബന്ധത്തിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെങ്കിൽ ആരോഗ്യം പരമപ്രധാനമാണെന്ന് യുവഡോക്ടറും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ് അഭിപ്രായപ്പെട്ടു. ആറു തലമുറകൾ സംഗമിച്ച ചാലുപറമ്പിൽ കുടുംബസംഗമത്തിൽ സന്തുഷ്ട കുടുംബം, ആരോഗ്യമുള്ള തലമുറ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആയിഷ മഞ്ചേരി അധ്യക്ഷത വഹിച്ചു. നവാസ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബത്തിലെ വനിതകളായ സജ്ന ശാക്കിറ, ഡോ. ഷിംന അസീസ്, സൗദ ഹസൻ എന്നിവരെ അനുമോദിച്ചു. ചെയർമാൻ ഉമ്മർകോയ കിനാലൂർ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞബ്ദുല്ല, മുബീർ കുന്നത്ത്, ഹമീദ് കണിയാംകണ്ടി, സജീർ വാളൂർ, ഉബൈദ് മാനന്തവാടി, മുബാറക്ക് കിനാലൂർ, പി.സി. റിയാസ്, കെ.പി. മാമത് കുട്ടി, എം.ടി. അസ്സയിനാർ എന്നിവർ സംസാരിച്ചു. ഇടവഴി പച്ച മാഗസിൻ പ്രകാശനവും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.