ഉണ്ണികുളം പഞ്ചായത്ത്​ മുസ്​ലിംലീഗ്​ ഒാഫിസ്​ ഉദ്​ഘാടനവും സമ്പൂർണ സമ്മേളനവും

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ് ഒാഫിസ് ഉദ്ഘാടനവും സമ്പൂർണ സമ്മേളനവും 21, 23 തീയതികളിൽ എകരൂലിൽ നടക്കും. 21ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന യുവജന വിദ്യാർഥി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. സാജിദ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. വനിത സംഗമം സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തും. തൊഴിലാളി സംഗമത്തിൽ ജാഫർ ഷക്കീർ മുഖ്യപ്രഭാഷണം നടത്തും. 23ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഒാഫിസ് കെട്ടിടം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തും. സി. മോയിൻകുട്ടി, പി.കെ. ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, വി.എം. ഉമർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കുമെന്നും സംഘാടക ഭാരവാഹികളായ സി.പി. അബ്ദുൽ കരീം, കെ. ഉസ്മാൻ, ആർ.കെ. ഇബ്രാഹിം, വി.എ. ലത്തീഫ്, സൈനുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് ശ്മശാനം ആധുനികീകരിക്കാൻ പദ്ധതി ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ശ്മശാനം ആധുനികീകരിക്കാൻ പദ്ധതി. ഗ്യാസ് സംവിധാനത്തിൽ സംസ്കരിക്കാനുള്ള പദ്ധതിക്ക് രൂപംകൊടുത്തുകൊണ്ടാണ് ശ്മശാനം പരിഷ്കരിക്കുക. ശ്മശാനത്തിനു ചുറ്റും പൂന്തോട്ടവും പുതിയ കെട്ടിടവും നിർമിക്കും. പഞ്ചായത്ത് ബജറ്റിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 15 ലക്ഷം രൂപ കൂടി ശ്മശാന നവീകരണത്തിനായി അനുവദിക്കും. ജില്ല പഞ്ചായത്ത് ധനസഹായവും ഇതിനായി ലഭ്യമാക്കും. 1981ൽ തഞ്ചാലക്കുന്ന് മലയിൽ 58 സ​െൻറ് സ്ഥലം പഞ്ചായത്ത് പൊന്നുംവിലകൊടുത്താണ് ശ്മശാനം സ്ഥാപിച്ചത്. എന്നാൽ, '81ൽ തെന്ന സമീപത്തെ താമസക്കാരുടെ പരാതിയെ തുടർന്ന് ശ്മശാനത്തി​െൻറ പ്രവർത്തനം ജില്ല കലക്ടർ തടഞ്ഞിരുന്നു. പിന്നീട് 50 മീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്ന് ബോധ്യമായതിനെ തുടർന്നായിരുന്നു ശ്മശാനം വീണ്ടും തുറന്നുപ്രവർത്തിച്ചിരുന്നത്. ചുറ്റുമതിലും ശ്മാനത്തിൽ നേരത്തെ തന്നെ നിർമിച്ചിട്ടുണ്ട്. ഇപ്പോൾ ഇതെല്ലാം തകർന്ന് കാടുപിടിച്ചു കുറുക്കന്മാരുടെ താവളമായി തീർന്നിരിക്കയാണ്. തഞ്ചാലക്കുന്നുമ്മൽ കുടിവെള്ള ടാങ്കും ഇതേ കോമ്പൗണ്ടിൽതന്നെയാണ് പ്രവർത്തിച്ചുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.