ഇരുതുള്ളിപ്പുഴ ശുചീകരിച്ചു

ഓമശ്ശേരി: സി.പി.എം ഓമശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുതുള്ളിപ്പുഴയിലെ കോളിക്കടവ് മുതൽ മാനിപുരം പാലം വരെയുള്ള രണ്ടു കിലോമീറ്റർ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ അടഞ്ഞുകിടന്ന ഭാഗങ്ങൾ തുറന്നുനൽകുകയും പുഴയുടെ ഇരുഭാഗങ്ങളിലുമുള്ള കുറ്റിക്കാടുകളിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്തു. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സക്കീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വസന്ത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാധാകൃഷ്ണൻ, ഒ.കെ. സദാനന്ദൻ, കെ.കെ. മനോജ്, ഒ.കെ. നാരായണൻ, കെ.കെ. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു. എം.പി. മജീദ് മാസ്റ്റർ സ്വാഗതവും ഖാലിദ് മാട്ടുമണ്ണിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: omy 10 മാനിപുരം ഇരുതുള്ളിപ്പുഴ ശുചീകരണം കെ.ടി. സക്കീന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.