കോർപറേറ്റ്​ ഫാഷിസത്തിനെതിരെ ജനകീയ ബദൽ വേണം ^കെ.എൻ. രാമചന്ദ്രൻ

കോർപറേറ്റ് ഫാഷിസത്തിനെതിരെ ജനകീയ ബദൽ വേണം -കെ.എൻ. രാമചന്ദ്രൻ കൽപറ്റ: നരേന്ദ്ര മോദി സർക്കാറിന് കീഴിൽ രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കോർപറേറ്റ് ഫാഷിസത്തിനെതിരെ ജനകീയ ബദൽ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.െഎ (എം.എൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സമസ്ത മേഖലകളും േകാർപറേറ്റ് മൂലധനത്തിന് വിധേയമായിക്കഴിഞ്ഞു. സമ്പദ്ഘടന സർവേതാമുഖമായ തകർച്ചയിലാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നാണിപ്പോൾ ഇന്ത്യ. രാജ്യത്തി​െൻറ സമ്പത്ത് ചെറുന്യൂനപക്ഷം വരുന്ന ശതകോടീശ്വരന്മാരിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തൊഴിൽ സുരക്ഷ നിയമങ്ങൾ ഇല്ലതാക്കിക്കഴിഞ്ഞു. പൊതുമേഖലാ ബാങ്കിങ് അട്ടിമറിച്ച് സ്വകാര്യ കോർപറേറ്റുകൾക്ക് അടിയറ വെച്ചിരിക്കുന്നു. പരിസ്ഥിതി നിയമങ്ങൾ വരെ വ്യാപകമായി അട്ടിമറിക്കപ്പെടുകയാണ്. കോർപറേറ്റ് കുത്തകകൾക്ക് സാമ്പത്തിക അധികാരം കൈയാളാനാകുംവിധം ജി.എസ്.ടി പോലുള്ള നവ ഉദാരനയങ്ങൾ അടിച്ചേൽപിക്കപ്പെടുന്നു. കഴിഞ്ഞ മൂന്നു മാസത്തിനകം മഹാരാഷ്ട്രയിൽ മാത്രം 700ഒാളം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനെതിരെ ദേശവ്യാപകമായി വരുന്ന വിവിധ പ്രേക്ഷാഭങ്ങളെ തകർക്കാനും ഹിന്ദുത്വ വർഗീയ ഫാഷിസ്റ്റ് ഭരണം തുടരാനും വർഗീയാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ചതുരുപായങ്ങളാണ് അരങ്ങേറുന്നത്. ഇതി​െൻറ ഭാഗമായി രാജ്യത്ത് വർഗീയ ഫാഷിസ്റ്റ്വത്കരണം ഭീകരരൂപം പ്രാപിച്ചതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് കഠ്വയിൽ എട്ടുവയസ്സുകാരി ഹിന്ദുത്വതീവ്രവാദികളാൽ ബലാത്സംഗത്തിന് വിധേയമായി കൊല്ലെപ്പട്ടത്. ബലാത്സംഗം ഒരു ഫാഷിസ്റ്റ് ആയുധമെന്ന നിലയിൽ ഇക്കൂട്ടർ വളർത്തിയെടുത്തിരിക്കുന്നുവെന്നത് അങ്ങേയറ്റം ഭീതിജനകമാണ്. ദലിതരും മതന്യൂനപക്ഷങ്ങളും തിരഞ്ഞുപിടിച്ച് ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം േപാലും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിൽ ദേശവ്യാപകമായ ബദൽ ഉയർന്നുവരേണ്ട സവിശേഷ സന്ദർഭമാണിതെന്ന് കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. വർഗീയ ഫാഷിസത്തിന് അടിത്തറയൊരുക്കുന്ന നവഉദാരീകരണ നയങ്ങൾക്കെതിരെ വ്യത്യസ്തമായ ഒരു നിലപാടുമില്ലാത്ത കോൺഗ്രസിനും സി.പി.എമ്മിനുമൊന്നും ഇതിന് കഴിയില്ല. തങ്ങൾ പ്രതിപക്ഷമായുള്ള സംസ്ഥാനങ്ങളിൽ ജനകീയ സമരങ്ങൾക്കൊപ്പമെന്ന് അവകാശപ്പെടുന്ന ഇൗ പാർട്ടികൾ അധികാരത്തിൽ ഉള്ള സംസ്ഥാനങ്ങളിൽ നവഉദാര കോർപറേറ്റ്വത്കരണം മത്സരിച്ച് നടപ്പാക്കുകയാണ്. കേരളത്തിലെ പിണറായി ഭരണം ഇതിന് തെളിവാണ്. തൊഴിലാളികളുടെയും മർദിത ജനതകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ദേശവ്യാപക പ്രേക്ഷാഭങ്ങളെ കൂട്ടിയിണക്കുന്ന ഒരു അഖിലേന്ത്യാ രാഷ്ട്രീയ മുന്നണിക്കായി ജനാധിപത്യശക്തികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി സാം പി. മാത്യു, ജില്ല കമ്മിറ്റിയംഗം പി.ടി. പ്രേമാനന്ദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഒരുക്കം പൂർത്തിയായി: സമസ്ത ജില്ല സമ്മേളനം ഇന്ന് പനമരത്ത് കല്‍പറ്റ: മൂന്നു മാസത്തിലധികം നീണ്ടുനിന്ന ആദര്‍ശ കാമ്പയിനി​െൻറയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും സമാപ്തി കുറിച്ച് 'പൈതൃകത്തിലേക്ക് വിജയത്തിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമയുടെ ജില്ല സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പനമരം നടവയല്‍ റോഡിന് സമീപത്തെ ഇരുപതോളം ഏക്കറില്‍ പ്രത്യേകം സജ്ജമാക്കിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കും. സംസ്ഥാന അധ്യക്ഷന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ല അധ്യക്ഷന്‍ കെ.ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുംപടി എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. രാവിലെ 10ന് സമ്മേളന നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടുകയും പുരോഗമനവാദികളെന്നും നവോത്ഥാനം സാധ്യമാക്കിയവരെന്നും സ്വയം അവകാശപ്പെടുന്ന സലഫിസവും വഹാബികളും ലോകത്തുതന്നെ സംശയത്തി​െൻറ മുള്‍മുനയില്‍ നിര്‍ത്തപ്പെടുകയും നിലനില്‍പു തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമസ്ത ഉയര്‍ത്തിപ്പിടിച്ച പ്രമേയത്തിനും സമ്മേളനത്തിനും ഏറെ പ്രസക്തിയുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തിനുശേഷം 14 റേഞ്ചുകളിലും ആദര്‍ശ സമ്മേളനങ്ങള്‍ നടത്തിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാനേജ്‌മ​െൻറ് ലീഡേഴ്‌സ് മീറ്റ്, മഹല്ല് സാരഥി സംഗമം, മുഅല്ലിം സമ്മേളനം, യുവജന സമ്മേളനം, എംപ്ലോയീസ് സംഗം, വിദ്യാര്‍ഥി സമ്മേളനം, മഹല്ലുതല സമ്മേളനം, സന്ദേശയാത്ര എന്നിവ നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ഫൈസി പനമരം, വര്‍ക്കിങ് കണ്‍വീനര്‍ ജഅഫര്‍ ഹൈതമി, പബ്ലിസിറ്റി കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വാഹനങ്ങളുടെ പാർക്കിങ് കൽപറ്റ: സമസ്ത ജില്ല സമ്മേളനത്തിനായി പനമരത്തെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി വിവിധ സ്ഥലങ്ങള്‍ സജ്ജമാക്കി. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം ചെറിയ പാലത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കി സമീപത്തെ മാത്തൂര്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മാനന്തവാടി, വെള്ളമുണ്ട ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വലിയ പാലത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കി ലീഗ് ഹൗസിന് സമീപത്തുള്ള ഗ്രൗണ്ടിൽ നിര്‍ത്തണം. കല്‍പറ്റ, മീനങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കരിമ്പുമ്മല്‍ ജങ്ഷനിൽ പ്രവര്‍ത്തകരെ ഇറക്കി തൊട്ടടുത്ത സ്‌റ്റേഡിയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.