കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം

ഗുരുവായൂർ: താളമേള ലയം നിറച്ച് പ്രതിഭകൾ അരിയന്നൂർ കുന്നിൽ കലാവിരുന്നൊരുക്കിയതോടെ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ 'മേളപ്പെരുക്കം'പാരമ്യത്തിലെത്തി. നൃത്തനൃത്യങ്ങളും സംഗീതവും വേദികളെ ഉണർത്തി. രണ്ടു ദിവസത്തെ സ്റ്റേജിതര മത്സരങ്ങൾക്ക് ശേഷം വ്യാഴാഴ്ച തിരുവാതിരക്കളിയോടെയാണ് 'മേളപ്പെരുക്കം'കൊട്ടിക്കയറിയത്. ചെണ്ട, മദ്ദളം, തുടി, കൊമ്പ്, കുറുംകുഴൽ, മിഴാവ് എന്നീ പേരിട്ട ആറു വേദികളിലായി 436 കോളജുകളിൽ നിന്നായി 5500 മത്സരാർഥികളാണ് മാറ്റുരക്കുന്നത്. വ്യാഴാഴ്ച രാവിലെ മത്സരം തുടങ്ങാൻ വൈകി. പത്തിന് നിശ്ചയിച്ച ഉദ്ഘാടന സമ്മേളനം ഒന്നര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. മറ്റു വേദികളിലും മത്സരങ്ങൾ തുടങ്ങാൻ രണ്ടു മണിക്കൂർ വൈകി. ഇത്തരം കുറവുകൾക്കിടയിലും വിദ്യാർഥികളുടെ സാന്നിധ്യം കലോത്സവത്തി​െൻറ പ്രൗഡി കൂട്ടി. നാടൻ പാട്ട് മത്സരം നിറഞ്ഞ സദസ്സിൽ കൈയടിയോടെയാണ് പൂർത്തിയായത്. മൂകാഭിനയം, മോണോ ആക്ട്, മിമിക്രി വേദികളിലും ആസ്വാദകകൂട്ടമായിരുന്നു. നൃത്ത ഇനങ്ങളിലെയും സംഗീത മത്സരങ്ങളിലെയും സദസ്സ് 'മേളപ്പെരുക്കം'എന്ന പേര് അന്വർഥമാക്കി. ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി, വട്ടപ്പാട്ട്, നാടോടിനൃത്തം, മാർഗംകളി, നാടകം, സ്കിറ്റ് എന്നീ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.