MUST IMP കൽപറ്റ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുക്കുന്നത് തുടരുന്നു. കൽപറ്റ നഗരസഭ അധികൃതർ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ കൽപറ്റ ഹിൽടവർ കെട്ടിടത്തിലെ മാലിന്യമൊഴുക്കിയ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കെട്ടിടത്തിലെ സ്ഥാപനങ്ങളിൽനിന്നും മാലിന്യം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം റോഡിലേക്കും ഒാടയിലേക്കും സമീപത്തെ തോട്ടിലേക്കും ഒഴുക്കിയതായി പരിശോധനയിൽ കണ്ടെത്തിയതിനെതുടർന്ന് നഗരസഭാ സെക്രട്ടറി കെ.ജി. രവീന്ദ്രനാണ് കെട്ടിടത്തിലെ 20 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. കെട്ടിടത്തിൽ മാലിന്യം ശേഖരിക്കാൻ ടാങ്ക് ഉണ്ടെങ്കിലും അവ സംസ്കരിച്ച് ഒാടയിലേക്ക് ഒഴുക്കാനുള്ള സംവിധാനമില്ല. ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയാലേ സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകുകയുള്ളൂവെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും മറ്റു സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിലും ഇതേ കെട്ടിടത്തിൽനിന്നും മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കില്ലെന്നും പകരം സംവിധാനം ഉണ്ടാക്കുെമന്നുമുള്ള ഉറപ്പിലാണ് തുറന്നുപ്രവർത്തിക്കാൻ അന്ന് അധികൃതർ അനുമതി നൽകിയിരുന്നത്. വ്യാഴാഴ്ചത്തെ പരിശോധനക്ക് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. ബദറുദ്ദീൻ, എസ്. ഷൈജു, പി.ടി. ഷജി എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി. ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമം 21ന് മുട്ടിൽ: ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം ഭവനരഹിതരുടെ ഗുണഭോക്തൃ സംഗമം 21ന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. ഗുണഭോക്താക്കൾ ആധാർ കാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി ശീട്ട് എന്നിവയുടെ പകർപ്പ് സഹിതം കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.