ആസ്വാദനം നിറച്ചു നാടിെൻറ പാട്ട്

തൃശൂർ: 'വാഴ്ക പൊലിക..., പൊലിക.. പൊലിക..., ദൈവമേ....' തുടിയുടെയും ചെണ്ടയുടെയും മേളത്തിൽ ഉയർന്നു കേട്ട വരികളിൽ താളം പിടിച്ചിരിക്കുന്ന സദസ്സ്. കാലിക്കറ്റ് സർവകലാശാല കലോത്സവത്തി​െൻറ വേദികൾ ഉണർന്നപ്പോൾ നിറഞ്ഞ സദസ്സിൽ മുന്നേറിയ നാടൻപാട്ട് മത്സരം വ്യത്യസ്ത അവതരണം കൊണ്ട് കൈയടി നേടി. ഓരോ ടീമി​െൻറയും നാടൻ താളത്തിൽ ഒപ്പം ലയിച്ചിരുന്ന യുവതലമുറ പഴമയുടെ ഇൗണങ്ങളെ എത്രമാത്രം അംഗീകരിക്കുന്നതി‍​െൻറ തെളിവായി മാറി. പരിചയസമ്പത്തും തുടർച്ചയായ വിജയങ്ങളും നേടി മുന്നേറുന്ന കോളജുകളെ പിന്നിലാക്കി നവാഗതർ ജേതാക്കളായ പ്രത്യേകതയും ഇത്തവണ നാടൻപാട്ട് മത്സരത്തിലുണ്ടായി. പാക്കനാർ സമുദായക്കാരുടെ തനതു അവതരണം കരിംകുട്ടിയുടെ കെട്ടിറക്കവും കെട്ടിയാട്ടപ്പാടുമായി ആദ്യമായി നാടൻപാട്ടിനെത്തിയ കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൻ കോളജാണ് ജേതാക്കളായത്. പറച്ചെണ്ട, തുടി, ചെലമ്പ്, വീക്കൻ ചെണ്ട, അരമണി എന്നീ പരമ്പരാഗത വാദ്യോപകരണങ്ങൾ അണിനിരത്തി വി.എ. മിഥുന, ബിൻഷ, നവനീത് നാരായണൻ, എം.പി. അഖില, ശിവലക്ഷ്മി, ആരതികൃഷ്ണ, ഗോപിക, ദൃശ്യ, ചൈത്ര എന്നിവരാണ് വേദിയിലെത്തിയത്. നിലാവ് നാട്ടറിവ് പഠനകേന്ദ്രത്തിലെ നാടൻപാട്ട് കലാകാരൻ മലപ്പുറം സ്വദേശി മോഹൻദാസ് കീഴ്‌േശരിയാണ് പരിശീലകൻ. ഇത്തരമൊരു പാട്ട് ആദ്യമായാണ് നാടൻപാട്ടിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആതിഥേയ ജില്ലയിലെ കോളജുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. പുളളുവൻപാട്ടും ഉണർത്തുപാട്ടും കൂട്ടിക്കലർത്തി അവതരിപ്പിച്ച തൃശൂർ സ​െൻറ് തോമസ് കോളജിന് രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ പരമ്പരാഗത നാടൻപാട്ടായ മരംകോട്ടുപ്പാട്ടുമായെത്തിയ ചാലക്കുടി പനമ്പള്ളി കോളജ് മൂന്നാമതെത്തി. മികച്ച നിലവാരം പുലർത്തുന്ന നാടൻപാട്ടുകളാണ് വേദിയിലെത്തിയ ഒമ്പതു കോളജുകളും അവതരിപ്പിച്ചത്. പ്രകടന മികവിന് ആസ്വാദകരുടെ നിറഞ്ഞ കൈയടിയാണ് ടീമുകൾക്ക് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.