നിയമസഭ വജ്രജൂബിലി ദിനാഘോഷം 24 മുതൽ

കോഴിക്കോട്: കേരള നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഇൗമാസം 24 മുതൽ 27 വരെ ജില്ലയിൽ സംഘടിപ്പിക്കും. 23ന് വൈകീട്ട് നാലിന് കോർപറേഷൻ സ്റ്റേഡിയം മുതൽ ബീച്ച് വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും സി.എച്ച് അനുസ്മരണവും 24ന് വൈകീട്ട് നാലിന് ടാഗോർ ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ മുൻ നിയമസഭ സാമാജികരെയും സ്വാതന്ത്ര്യസമരസേനാനികളെയും ആദരിക്കും. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.പിമാരായ എം.കെ. രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാർ, വി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളാവും. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സി.എച്ച് അനുസ്മരണത്തിൽ ഡി. ബാബുപോൾ പ്രഭാഷണം നടത്തും. 25ന് ടൗൺഹാളിൽ നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്രപ്രദർശനം രാവിലെ 10ന് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് നടക്കുന്ന മാതൃക നിയമസഭ മന്ത്രി ടി.പി ഉദ്ഘാടനം ചെയ്യും. 27ന് നിയമസഭ ദിനത്തിൽ 'സമഗ്ര ആരോഗ്യ പരിരക്ഷക്കുള്ള നിയമനിർമാണങ്ങൾ: ആശങ്കകളും പരിഹാരങ്ങളും' സെമിനാർ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭ സെക്രേട്ടറിയറ്റി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.