ഇ^പോസ്​ സംവിധാനം ജില്ലയിൽ ഏതാണ്ട്​ പൂർണം; പ്രശ്​നങ്ങൾ പരിഹരിക്കാൻ 25ഒാളം ടെക്കികൾ

ഇ-പോസ് സംവിധാനം ജില്ലയിൽ ഏതാണ്ട് പൂർണം; പ്രശ്നങ്ങൾ പരിഹരിക്കാൻ 25ഒാളം ടെക്കികൾ ഇ-പോസ് സംവിധാനം ജില്ലയിൽ ഏതാണ്ട് പൂർണം; പ്രശ്നങ്ങൾ പരിഹരിക്കാൻ 25ഒാളം ടെക്കികൾ കോഴിക്കോട്: ജില്ലയിൽ മിക്കവാറും എല്ലാ റേഷൻകടകളിലും ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ (ഇ-പോസ്) സംവിധാനം പൂർണമായി നിലവിൽവന്നതായി ജില്ല സെപ്ലെ ഒാഫിസർ കെ. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ചില കടകളിൽ സാേങ്കതികപ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തകരാർ പരിഹരിക്കാൻ 25 ഒാളം സാേങ്കതികജീവനക്കാരെ ചുമതലെപ്പടുത്തിയിട്ടുണ്ട്. ഇത്തരം ജീവനക്കാരോടൊപ്പം റേഷനിങ് ഇൻസ്പെക്ടർമാരും രംഗത്തുണ്ട്. വിവരം ലഭിച്ചാൽ ഒരു മണിക്കൂറിനകം ഇവർ തകരാറുള്ള കടകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചില കടകളിൽ ഇ-പോസ് സംവിധാനം സ്ഥാപിക്കാൻ കഴിയാത്തത് നെറ്റ്വർക്ക് ലഭ്യമാകാത്തതുകൊണ്ടാണ്. അത്തരം കടകളിൽ ഉടൻതന്നെ ആൻറിന സ്ഥാപിക്കും. അതിനിടെ, ഇൗ മാസം കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്താൻ ൈവകിയതുമൂലം വിതരണം പൂർണമാകാനിടയില്ല. അതിനാൽ ഏപ്രിലിലെ റേഷൻ വാങ്ങാനുള്ള തീയതി കുറച്ചു ദിവസംകൂടി നീട്ടിനൽകാൻ സാധ്യതയുണ്ട്. ജില്ലയിൽ ആകെ 975 റേഷൻകടകളാണുള്ളത്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ജില്ലയിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചുതുടങ്ങിയത്. പുതുതായി ഭക്ഷ്യവസ്തുക്കൾ കടകളിലെത്തിയാൽ ലളിതമായ പ്രക്രിയയിലൂടെ സാധനങ്ങളുടെ സ്റ്റോക്ക് മെഷീനിൽ രേഖപ്പെടുത്താൻ കഴിയും. അതോടൊപ്പം കാർഡുടമയുടെ വിരലടയാളം പതിപ്പിച്ച് വിവരങ്ങൾ രേഖപ്പെടുത്താനുള്ള പരിശീലനവും നേരത്തേതന്നെ കടക്കാർക്ക് നൽകിയിട്ടുണ്ട്. ദേശീയ ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് ഇ-േപാസ് മെഷീൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത്. കാർഡുടമയുടെയോ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗത്തി​െൻറയോ വിരലടയാളം യന്ത്രം വഴി സ്കാൻ ചെയ്തു മാത്രമേ ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.