മലബാർ എക്​സ്​പ്രസിന്​ മുകളിൽ മരക്കൊമ്പ്​ പൊട്ടിവീണു

കാസർകോട്: മംഗളൂരു-തിരുവനന്തപുരം . വ്യാഴാഴ്ച രാത്രി 7.45നാണ് സംഭവം. ട്രെയിൻ കോട്ടിക്കുളം സ്റ്റേഷൻ വിട്ടശേഷം ബേക്കൽ ഫ്ലൈഒാവറിന് സമീപത്തുവെച്ചാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും എൻജി​െൻറയും ജനറൽ കോച്ചി​െൻറയും മുകളിലേക്ക് മരക്കൊമ്പ് പതിക്കുകയായിരുന്നു. ഇതിനിടയിൽ വലിയ ശബ്ദംകേട്ട് പേടിച്ച യാത്രക്കാർ അപായച്ചങ്ങല വലിച്ചിരുന്നു. കമ്പാർട്ട്മ​െൻറിനുള്ളിലേക്കും മരച്ചില്ലകൾ പതിച്ചു. ഡോറിനടുത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പിന്നീട് ലോക്കോപൈലറ്റി​െൻറയും ഗാർഡി​െൻറയും പരിശോധനകൾക്കുശേഷം 8.15ഒാടെയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.