ഹോർട്ടികോർപ്​ ശീതീകരിച്ച വിൽപന സ്​റ്റാളുകൾ ആരംഭിക്കും

കോഴിക്കോട്: വിഷരഹിത പച്ചക്കറി വില്‍പനക്ക് ഹോര്‍ട്ടികോർപ് ഒമ്പത് ശീതീകരിച്ച സ്റ്റാളുകൾ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ വിനയൻ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നാളികേര വികസന കോര്‍പറേഷ​െൻറ വെളിച്ചെണ്ണയും കേരഫെഡി​െൻറ വെളിെച്ചണ്ണയും കുട്ടനാടന്‍ അരിയും ലഭ്യമാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ സ്റ്റാളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് സ്റ്റാളുകള്‍ ആരംഭിക്കുന്നത്. മൂന്നു വീതം സ്റ്റാളുകളാണ് ഇവിടെ ആരംഭിക്കുന്നത്. അടുത്തഘട്ടത്തില്‍ എല്ലാ ജില്ലകളിലും സ്റ്റാളുകള്‍ ആരംഭിക്കും. നിലവില്‍ കോഴിക്കോട്ട് ഒന്നും തിരുവനന്തപുരത്ത് രണ്ടും ശീതീകരിച്ച സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് പുതിയ ഒമ്പതു സ്റ്റാളുകള്‍കൂടി ആരംഭിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പി​െൻറ 24 ഫ്രാഞ്ചൈസികളാണ് കോഴിക്കോട്ട് മാത്രമുള്ളത്. ഇത് 50 ആക്കണം. കോഴിക്കോട് ജില്ലയില്‍ വേങ്ങേരി, കൊയിലാണ്ടി, എലത്തൂർ, അത്തോളി, കക്കോടി എന്നിവിടങ്ങളില്‍ സാധാരണ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 15 ആക്കി മാറ്റണം. എങ്കില്‍ മാത്രമേ വിഷരഹിത പച്ചക്കറി സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂ. സ്റ്റാളുകള്‍ ആരംഭിക്കുന്നതു കൂടാതെ ആഴ്ചച്ചന്തകളും എല്ലാ ജില്ലകളിലും ആരംഭിക്കും. കോഴിക്കോട്ട് വെള്ളി, ശനി ദിവസങ്ങളിലാണ് ആഴ്ചച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉൽപന്നങ്ങള്‍ കൊണ്ടുവന്ന് ലേലം നടത്താനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. ഉൽപന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള യാത്രക്കൂലിയും ഹോര്‍ട്ടികോർപ് നല്‍കും. മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഹോര്‍ട്ടികോർപ് നടപ്പാക്കും. ഇവിടത്തെ പച്ചക്കറി ആഴ്ചയില്‍ നേരിട്ട് ശേഖരിക്കുകയും അതിനുള്ള വില നല്‍കുകയും ചെയ്യും. തരിശു സ്ഥലത്ത് പച്ചക്കറികൃഷി നടത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഹോര്‍ട്ടികോർപ് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട്. കൃഷി നടത്താനുള്ള പണം മുന്‍കൂറായി നല്‍കിക്കൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. വനിതകള്‍ക്കായി ഹോര്‍ട്ടികോര്‍പ്പി​െൻറ ബങ്കുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.